ബിഗ് ബോസ് സീസണ്‍ രണ്ടില്‍ തന്നെ രണ്ട് സീസണുകളുണ്ട്. കണ്ണുരോഗത്തിന് മുമ്പും ശേഷവും. ആ സീസണുകളില്‍ ഏറ്റവും ചൂടുള്ള ചര്‍ച്ചാവിഷയം മറ്റൊന്നുമല്ല, അലസാന്‍ഡ്രയും സുജോയും തന്നെയാണ്. അവര്‍ പ്രണയിച്ചു തുടങ്ങിയപ്പോള്‍ പുറത്ത് സുജോയുടെ കാമുകി സഞ്ജന കലഹിച്ചു തുടങ്ങി. അതിന്‍റെ പ്രതിഫലനങ്ങള്‍ ബിഗ് ബോസ് വീട്ടിനകത്തേക്കെത്തിക്കാന്‍ പവനുമെത്തി.  കലങ്ങി മറിഞ്ഞു നില്‍ക്കെ കണ്ണുരോഗവും ഗെയിം തുടങ്ങി. അങ്ങനെ കഥാപാത്രങ്ങളെല്ലാം പുറത്തുപോയപ്പോള്‍ കഥകളും അടങ്ങി. എന്നാല്‍ ഇവരില്‍ ചിലരുടെ തിരിച്ചുവരവ് വേറെ ലെവലായ പുതിയ കഥകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍. അലസാന്‍ഡ്രയും സുജോയും തിരിച്ചെത്തിയ ശേഷം തന്‍റെ ആദ്യ സീസണ്‍ കഥകള്‍ പറയുകയാണ്. അതില്‍ പൊരുത്തക്കേടുകളും പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും പുറത്തെത്തിയ ശേഷം സുജോയും അലസാന്‍ഡ്രയും തമ്മില്‍ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് സഞ്ജന.

സുഹൃത്തുക്കളെ, കേരളത്തില്‍ നിന്ന് പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. കുറച്ചെങ്കിലും നെഗറ്റീവായി കാര്യങ്ങള്‍ കാണുന്ന ചിലരുമുണ്ട്, അവരോട് എനിക്ക് ചിലത് പറയാനുണ്ട്. നിങ്ങള്‍ അറിയുന്നില്ല, എന്താണ് ഞങ്ങളുടെ ജീവിതത്തില്‍ നടക്കുന്നതെന്ന്. അതുകൊണ്ട് നിങ്ങള്‍ പ്രചരിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ കേട്ട് പ്രതികരിക്കരുത്. സുജോയും ഞാനും സ്വകാര്യമായി സംസാരിച്ചു, അതിന് ശേഷം അവന്‍ പൂര്‍ണമായും രീതി മാറ്റുകയും ചെയ്തു. ഞാന്‍ അവന് പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്ന തരത്തില്‍ ഷോയില്‍ പെരുമാറാന്‍ ആരംഭിച്ചു.

പിന്നെ സാന്‍ഡ്രയോട് പറയാനുള്ളത്, അടുത്തിടെ വന്ന എപ്പിസോഡില്‍ എന്നെക്കുറിച്ച് സാന്‍ഡ്ര പറഞ്ഞ എല്ലാ കാര്യങ്ങളും ഞാന്‍ അവഗണിക്കുകയാണ്. ഞാന്‍ കളിച്ചു, അവന്‍റെ മനസ് മാറ്റി എന്നായിരുന്നു അവള്‍ അവകാശപ്പെട്ടത്. ഇതെനിക്ക് ഗെയിമല്ല കളിക്കാന്‍. ഇത് ഞാനും സുജോയും തമ്മിലുള്ളതാണ്. ഞാന്‍ അവരുടെ വികാരത്തെ മാനിക്കുന്നു. പക്ഷെ ഒരു തെളിവുമില്ലാതെ സുജോയെ മാത്രം കുറ്റപ്പെടുത്തുകയും കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ധാര്‍മികമല്ല. ഗെയിം കളിച്ചത് ഇരുവരും ഒരുമിച്ചാണ്. പ്രശ്നം പരിഹരിക്കേണ്ടത് നേരിട്ടു കണ്ട് സംസാരിച്ചാണ്' - എന്നും സഞ്ജന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

With everything going on right now, here is my take on it 🖤💫🌙 #Aura #Nightbloomingjasmine #S&S

A post shared by Sanjana (@sanjanamoon9) on Feb 28, 2020 at 12:41am PST