ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് പുറത്തായ ഡോ. രജിത് കുമാറിന് കൊച്ചിയില്‍ സ്വീകരണമൊരുക്കിയത് വിവാദമായിരുന്നു. സീസണ്‍ ഒന്നിലെ മത്സരാര്‍ഥിയായിരുന്ന ഷിയാസ് കരീമും സ്വീകരണത്തിനെത്തിയിരുന്നു. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. പൊലീസ് കെസെടുത്തതിന്റെ പശ്ചാത്തലത്തില്‍ ഷിയാസും രജിത്തും ഒളിവിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുകയും ചെയ്തു.

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷിയാസ്. ആരാണ് പറഞ്ഞുപരത്തുന്നത് ഞാന്‍ ഒളിവില്‍ പോയതെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ പുറത്തിറങ്ങുമ്പോള്‍ മാസ്‌കും. ശുചിത്വത്തിനായി സാനിറ്റൈസറും ഉപയോഗിക്കണമെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ഷിയാസ് പറയുന്നു. ഇനിയാരും റിസ്‌ക് എടുക്കരുതെന്നും എങ്ങനെയും കൊവിഡ് പകരാമെന്നും, അങ്ങനെ ഇല്ലാതിരിക്കട്ടെയെന്നും താരം വീഡിയോയില്‍ പറഞ്ഞു.

"