പൊതുപരിപാടികള്‍ക്ക് വിലക്ക് നിലനില്‍ക്കേ രജിത് കുമാറിന് എയര്‍പ്പോര്‍ട്ടില്‍ സ്വീകരണം നല്‍കിയതിന് പിന്നാലെയാണ് ബിഗ് ബോസ് ഒന്നാം സീസണിലെ രണ്ട് തല്ലുകൂടികള്‍ പരസ്പരം ട്രോളുകളുമായി എത്തിയിരിക്കുന്നത്. സീസണ്‍ ഒന്നില്‍ സാബു അങ്ങേയറ്റം മോശമായ രീതിയില്‍ ഷിയാസിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു. താനെവിടത്തെ മോഡലാണെന്നും, ഒരു ഫ്‌ളക്‌സില്‍ പോലും തന്റെ പടം കണ്ടിട്ടില്ലല്ലോ, എന്റ ലെവലിലേക്കെത്താന്‍ പത്ത് വര്‍ഷമെങ്കിലും പണിയെടുക്കേണ്ടി വരുമെന്നും സാബു പറഞ്ഞിരുന്നു.

ഇതിന് മറുപടിയെന്നോണം ഷിയാസ് തന്റെ പുതിയ വര്‍ക്കുകള്‍ ചേര്‍ത്ത് വീഡിയോ ആയി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. രജിത് കുമാറിനെ സ്വീകരിക്കാന്‍ പോയ ഷിയാസിന്റെ പടം വച്ച് സീസണ്‍ ഒന്ന് കഴിഞ്ഞ ശേഷം ഇപ്പോഴാണ് ഷിയാസിനെ സ്‌ക്രീനില്‍ കാണുന്നതെന്ന് സാബു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തുകയാണ് ഷിയാസ്.

സാബു അണ്ണന്‍ എന്നെ കുറിച്ച് ഇട്ടിരുന്ന പോസ്റ്റ് ഞാന്‍ കണ്ടു എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ... അത്രേം അറിഞ്ഞാല്‍ മതി എന്ന കുറിപ്പിനൊപ്പം അയ്യപ്പനും കോശിയും സിനിമയിലെ സാബുവിനെ അടിച്ച് പഞ്ചറാക്കിയിടുന്ന ഒരു രംഗവും ഷിയാസ് പോസ്റ്റ് ചെയ്തു. ചിത്രത്തിനും കമന്റിനും പേളിയും ശ്രീനിഷുമടക്കമുള്ളവര്‍ കമന്റുമായി എത്തി. ടേക്ക് ഇറ്റ് ഈസി സാബു എന്ന ടാഗും ഷിയാസ് നല്‍കിയിട്ടുണ്ട്.