ബിഗ് ബോസിന് പുറത്തുള്ള കാര്യങ്ങള്‍ ബിഗ്  ബോസിനകത്ത് ചര്‍ച്ച ചെയ്യാന് പാടില്ല എന്നാണ് ബിഗ് ബോസിലെ നിയമം. എന്നാല്‍ ബിഗ് ബോസിനകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമായി കഴിഞ്ഞ സുജോയുടെയും സുഹൃത്ത് സഞ്ജനയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ബിഗ് ബോസിന് പുറത്തായിരുന്നിട്ടും ബിഗ് ബോസിലും ഫാന്‍സ് ആര്‍മികള്‍ക്കിടയിലും  വീണ്ടും ചര്‍ച്ചയാവുകയാണ് സഞ്ജന. സഞ്ജന സുഹൃത്താണെന്ന് സുജോയും കാമുകിയാണെന്ന് പവനും സഞ്ജനയും തന്നെ തുറന്നുപറഞ്ഞുകഴിഞ്ഞു. ഇതൊന്നും അറിയാത്തത് അലസാന്‍ഡ്ര മാത്രമാണ്. ഇത്തരത്തില്‍ പരസ്യമായ പ്രതികരണവുമായി സഞ്ജനയെത്തിയതിന് പിന്നാലെ ഊഹാപോഹങ്ങളും ഫേക്ക് സ്റ്റേറ്റ്മെന്‍റുകളും സഞ്ജനയുടേതായ പേരില്‍ എത്തുകയും ചെയ്യുന്നുണ്ട്.

ഇതിനിടയില്‍ ഇന്‍സ്റ്റഗ്രാമില്‍പുതിയ പ്രതികരണവുമായി എത്തുകയാണ് സഞ്ജന വീണ്ടും. ' കേരളത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്കെല്ലാം നന്ദി. നിലവില്‍ നടക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇനി ഞാനില്ല. കാരണം എന്താണ് സംഭവികക്കുന്നത് എന്ന കാര്യങ്ങളില്‍ പൂര്‍ണമായ വിവരങ്ങള്‍ എനിക്കില്ല എന്നതുകൊണ്ടാണ്.

എന്‍റെ പേരില്‍ നിരവധി ഫേക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്യപ്പെട്ടതായി മനസിലാക്കുന്നു. എന്‍റെ പേരിലും, ഞാന്‍ എഴുതിയ കുറിപ്പുകള്‍ എന്ന തരത്തിലും ഇത്തരം ചര്‍ച്ചകള്‍ പ്രചരിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അവര്‍ പിന്തിരിയണം. എന്തൊക്കെയായാലും സുജോയ്ക്കും പവനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കും എല്ലാവിധ ആശംസകളും ഞാന്‍ നേരുകയാണ്.   ശരിയായ വഴിയിലൂടെ കളിച്ച് അവര്‍ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു.'

സ്നേഹത്തോടെ 
സഞ്ജന