ബിഗ് ബോസ്സില്‍ മത്സരാര്‍ഥികളുടെ രസകരമായ പ്രകടനങ്ങള്‍ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കുകയാണ്. ഓരോ മത്സരാര്‍ഥികളുടെയും പ്രത്യേകതകളും രീതികളും പ്രേക്ഷകര്‍ മനസ്സിലാക്കുന്നു. ബിഗ് ബോസ്സില്‍ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടാകുന്നു. അതിനിടയില്‍ ചിലര്‍ പ്രണയത്തിലാണെന്ന സൂചനകളും കാണുന്നു. ബിഗ് ബോസ്സിലെ പ്രണയ നായകനായി ആദ്യം പറഞ്ഞ സുജോയുടെ ടീഷര്‍ട്ടില്‍ ഒരു പെണ്‍കുട്ടി ചുംബിച്ച സംഭവമാണ് രേഷ്‍മയും അലസാൻഡ്രയും എലീനയും ചര്‍ച്ചയാക്കുന്നത്.

സുജോ തന്റെ വസ്ത്രങ്ങള്‍ ബാഗില്‍ നിന്ന് എടുക്കുകയാണ്. അപ്പോഴാണ് രേഷ്‍മയും കൂട്ടരും ടീഷര്‍ട്ടിന്റെ കഥ ചര്‍ച്ച ചെയ്യുന്നത്. മുമ്പ് ഒരു പെണ്‍കുട്ടി ചുംബിച്ച ടീഷര്‍ട്ടാണ് അതെന്ന് സുജോ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും പൊക്കമുള്ള സുജോയുടെ ടീ ഷര്‍ട്ടിന്റെ മുകള്‍ ഭാഗത്ത് ഒരു പെണ്‍കുട്ടി എങ്ങനെയാണ് ചുംബിക്കുന്നത് എന്നായിരുന്നു രേഷ്‍മയുടെ സംശയം. അത് താനോ അലസാൻഡ്രയോ ഇന്ന് ഇടുമെന്ന് രേഷ്‍മ പറയുന്നു, പ്രശ്‍നമുണ്ടോയെന്നും ചോദിക്കുന്നു. എന്നാല്‍ സുജോയ്‍ക്ക് അത് പ്രശ്‍നമുള്ളതായി ഭാവങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഏതോ പ്രോഗ്രാമിനിടയ്‍ക്ക് പെണ്‍കുട്ടി ചുണ്ട് കൊണ്ട് ഇടിച്ചതാണ് എന്നാണ് സുജോ പറഞ്ഞത് എന്ന് എലീന പറയുന്നു. എലീന ടീഷര്‍ട്ട് ഇടാൻ ശ്രമിക്കുകയും ചെയ്യുന്നു. അത് കാണുമ്പോള്‍ സുജോയ്‍ക്ക് പ്രശ്‍നമുള്ളതായി മനസ്സിലാക്കി എലീന ടീ ഷര്‍ട്ട് വേണ്ടെന്നു വയ്‍ക്കുന്നു. എന്തായാലും സുജോയെ എല്ലാവരും കണക്കിനു കളിയാക്കി.