Asianet News MalayalamAsianet News Malayalam

പുറത്ത് നല്ല സപ്പോര്‍ട്ട് ഇല്ലേയെന്ന് രേഷ്മ; നോമിനേഷനില്‍ വരാന്‍ പേടിയുണ്ടെന്ന് ഫുക്രു

നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിക്കുന്നതില്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കുന്ന രണ്ട് മത്സരാര്‍ഥികളെയാണ് രേഷ്മയിലും ഫുക്രുവിലും പ്രേക്ഷകര്‍ക്ക് കാണാനായത്. കൂട്ടത്തില്‍ ഫുക്രുവാണ് അക്കാര്യത്തില്‍ കൂടുതല്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചത്.
 

surprise nomination between fukru and reshma in bigg boss 2
Author
Thiruvananthapuram, First Published Mar 9, 2020, 11:40 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ പ്രേക്ഷകരില്‍ ഏറെ കൗതുകമുണര്‍ത്തുന്ന നോമിനേഷന്‍ എപ്പിസോഡ് ആയിരുന്നു ഇത്തവണത്തേത്. ഓരോരുത്തരെയായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് പുറത്ത് പോകണമെന്ന് ആഗ്രഹിക്കുന്ന രണ്ട് മത്സരാര്‍ഥികളുടെ വീതം പേര് കാരണസഹിതം പറയാനാണ് ബിഗ് ബോസ് ഇത്രനാളും ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അതില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇത്തവണത്തെ നോമിനേഷന്‍ രീതി. ഹൗസില്‍ കാരതമ്യേന നല്ല ബന്ധം സൂക്ഷിക്കുന്ന രണ്ട് പേരെ വീതം കണ്‍ഫെഷന്‍ മുറിയിലേക്ക് ഒരുമിച്ച് വിളിച്ചുവരുത്തിയതിന് ശേഷം പരസ്പരം ചര്‍ച്ച ചെയ്ത് അതില്‍ ഒരാളെ നോമിനേറ്റ് ചെയ്യാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദേശം.

ഇത്തരത്തില്‍ ബിഗ് ബോസ് ആദ്യമായി വിളിച്ചുവരുത്തിയത് ഷാജിയെയും ആര്യയെയുമാണ്. പിന്നാലെ രഘുവിനെയും സുജോയെയും ശേഷം രേഷ്മയെയും ഫുക്രുവിനെയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തി. ഇത്തവണത്തെ വ്യത്യസ്തമായ നോമിനേഷന്‍ രീതി അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിക്കുന്നതില്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കുന്ന രണ്ട് മത്സരാര്‍ഥികളെയാണ് രേഷ്മയിലും ഫുക്രുവിലും പ്രേക്ഷകര്‍ക്ക് കാണാനായത്. കൂട്ടത്തില്‍ ഫുക്രുവാണ് അക്കാര്യത്തില്‍ കൂടുതല്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചത്. ഇത്തവണ നോമിനേഷനില്‍ എത്തിയാല്‍ രേഷ്മയ്ക്ക് വലിയ പ്രശ്‌നമുണ്ടാവില്ലെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഫുക്രു രേഷ്മയോട് പറഞ്ഞു.

surprise nomination between fukru and reshma in bigg boss 2

 

'നിനക്ക് നിന്നാല്‍ തിരിച്ച് കയറുമെന്ന് ഉറപ്പുണ്ടോ', ഇരുവര്‍ക്കുമിടയിലുള്ള ചര്‍ച്ചകള്‍ക്ക് ഫുക്രുവാണ് തുടക്കമിട്ടത്. 'എനിക്ക് ഉറപ്പില്ല. എനിക്കറിയില്ല എന്താണ് അവസ്ഥയെന്ന്. പക്ഷേ നിനക്ക് കുറേ ഫാന്‍ ഫോളോവിംഗ് സപ്പോര്‍ട്ട് ഉള്ള സ്ഥിതിക്ക്..', ഫുക്രു നോമിനേഷന്‍ ഏറ്റെടുക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന അര്‍ഥത്തില്‍ രേഷ്മ തുടര്‍ന്ന് സംസാരിച്ചു. എന്നാല്‍ ഫുക്രു തനിക്കുള്ള ഭയം രേഷ്മയോട് പങ്കുവച്ചു. 'പക്ഷേ എനിക്ക് സീനുണ്ട് ഈയാഴ്ച. കുറേ സീനുണ്ട്. ലാലേട്ടന്‍ വന്നപ്പോഴും എനിക്കത് ഇഷ്യുവായി മാറി. ആ ഒരു പേടിയുണ്ട് എനിക്ക്. അത് മാത്രമല്ല, ഇവിടെ രണ്ട് ഗ്യാങ് ആയിട്ടാ ഇപ്പൊ നില്‍ക്കുന്നത്. ഈ ഗ്യാങ്ങിനെയേ അവര്‍ ഫോക്കസ് ചെയ്യൂ. അവരില്‍ എല്ലാവരുടെ പേര് വിളിച്ചപ്പോഴും സപ്പോര്‍ട്ട് ഉണ്ടായിരുന്നു. നിനക്ക് ഈയാഴ്ച ഇഷ്യു ഒന്നുമില്ല ഇതുവരെ. നീ നിന്നാലും തിരിച്ചുവരുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്', ഫുക്രു രേഷ്മയോട് പറഞ്ഞു.

തുടര്‍ന്ന് രേഷ്മ നോമിനേഷനിലേക്ക് തന്റെ പേരുമായി മുന്നോട്ട് വരികയായിരുന്നു. 'ബിഗ് ബോസില്‍, ഞാനീ ആഴ്ച ഏതെങ്കിലും വശത്തോട്ട് ചായ്‌വ് പ്രകടിപ്പിച്ച് നിന്നിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ മാത്രമാണ് അഭിപ്രായം പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇക്കൂട്ടത്തില്‍ ഞാന്‍ എന്നെത്തന്നെ നോമിനേറ്റ് ചെയ്യുന്നു. എന്റെ ആത്മാര്‍ഥത പ്രേക്ഷകര്‍ കണ്ടിട്ടുണ്ടെങ്കില്‍ സേഫ് ആകുമെന്ന് പ്രതീക്ഷയുള്ളതിനാല്‍ ഞാന്‍ എന്നെത്തന്നെ നോമിനേറ്റ് ചെയ്യുന്നു', കണ്‍ഫെഷന്‍ റൂമില്‍ രേഷ്മ തങ്ങള്‍ ഇരുവരും ചേര്‍ന്നെടുത്ത അഭിപ്രായം പങ്കുവച്ചു. 

Follow Us:
Download App:
  • android
  • ios