ബിഗ് ബോസ് സീസണ്‍ രണ്ട് തുടങ്ങിയതിന് ശേഷം വീടിന് പുറത്തും അകത്തും ഇത്രയതികം കോളിളക്കം സൃഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല. ബിഗ് ബോസില്‍ നിന്ന് രജിത് കുമാറിനെ താല്‍ക്കാലികമായി പുറത്താക്കിയ ശേഷമുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും അങ്ങനെ തന്നെയായിരുന്നു. പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ക്കും സംസാരിക്കാന്‍ മറ്റു വിഷയങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടോ എന്ന് സംശയിക്കേണ്ടി വരും.

രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച് രജിത് കുമാര്‍ പുറത്തേക്ക് പോകുന്നു. വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് രജിത്തിനെ പിന്തുണയ്ക്കുന്നവരെല്ലൊ പറയുന്നത്. പുറത്ത് ആരാധകര്‍ പറയുന്നത് ഇത് സീക്രട്ട് ടാസ്കാണെന്നാണ്. സംഭവം നടന്ന് എപ്പിസോഡ് ഒന്ന് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആകാംക്ഷ അവസാനിക്കുന്നുമില്ല. ഇന്നലെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ  രേഷ്മ തിരിച്ചെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ടാസ്കും പുനരാരംഭിച്ചുവെന്നാണ് പുതിയ പ്രൊമോയില്‍ കാണുന്നത്.

ടാസ്കില്‍ സജീവമായി പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെ കാണാം. അധ്യാപകനായ സുജോ ക്ലാസ് റുമിനകത്തില്ല. ഫുക്രുവും പുറത്താണ്. ബാക്കിയുള്ളവരെല്ലാം ടാസ്കുമായി സഹകരിച്ച് മുന്നോട്ടുപോവുകയാണ്.  ഇന്നലത്തെ എപ്പിസോഡിലും പ്രധാന ചര്‍ച്ച രജിത് കുമാര്‍ തന്നെയായിരുന്നു. മറ്റു വിഷയങ്ങളൊന്നും ആരും തന്നെ സംസാരിക്കുന്നില്ല. മറ്റൊരു വിഷയം രജിത്തിന്‍റെ എതിരാളികള്‍ പോലും ഇന്നലെ സംസാരിച്ചില്ല. രേഷ്മ തിരിച്ചെത്തിയപ്പോഴും വീട്ടില്‍ ഒരു ഓളമില്ല. ടാസ്കും കാര്യങ്ങളും പഴയതുപോലെ നടന്നു തുടങ്ങിയിരിക്കുന്നു. ഇതോടെ രജിത് തിരിച്ചുവരുമോ അതോ പുറത്താക്കുമോ എന്നതൊക്കെയാണ് പ്രേക്ഷകരുടെ സംശയം.