ബിഗ് ബോസ് മലയാളത്തില്‍ സീസണ്‍ ഒന്നില്‍ നിന്ന് സീസണ്‍ രണ്ടിനുള്ള പ്രത്യേകതകളില്‍ ഒന്ന് മത്സരാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന പ്രായമാണ്. ഫുക്രു മുതല്‍ രാജിനി ചാണ്ടി വരെയുള്ള പതിനേഴ് മത്സരാര്‍ഥികളെ പല തലമുറകളില്‍ പെടുത്താം. അവരുടെ സൗഹൃദങ്ങളുടെ തെരഞ്ഞെടുപ്പുകളില്‍ സമപ്രായക്കാരെ കണ്ടെതതാമെങ്കിലും ബിഗ് ബോസില്‍ 'ജനറേഷന്‍ ഗ്യാപ്പ്' എന്നത് അങ്ങനെ ദൃശ്യമല്ല. എന്നാല്‍ അത്തരത്തിലുള്ള ഒരു കാര്യത്തെക്കുറിച്ച് ഇന്നത്തെ മോഹന്‍ലാലിനോട് പറഞ്ഞു തെസ്‌നി ഖാന്‍. 

തെസ്‌നി ഖാന്റെ 'മാജിക്' ഒന്നും കാണാനില്ലല്ലോയെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ അവരോട് സംസാരിക്കുകയായിരുന്നു. ആരാണ് അടുത്ത സുഹൃത്തെന്ന് ചോദിച്ചപ്പോള്‍ എല്ലാവരുമായും സംസാരിക്കാറുണ്ടെന്നായിരുന്നു തെസ്‌നിയുടെ മറുപടി. സൗഹൃദങ്ങള്‍ കൂടുതല്‍ ദൃഢമാക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോഴായിരുന്നു ജനറേഷന്‍ ഗ്യാപ്പിനെക്കുറിച്ച് സൂചിപ്പിച്ചുള്ള തെസ്‌നിയുടെ മറുപടി. 'ഇവരോടൊക്കെ ഞാന്‍ എന്താ സംസാരിക്കുക ലാലേട്ടാ' എന്നായിരുന്നു തെസ്‌നിയുടെ മറുപടി. എന്നാല്‍ ഇങ്ങനെയും പറഞ്ഞുനിര്‍ത്തി തെസ്‌നി ഖാന്‍. 'അവര്‍ അവരുടെ തമാശ പറഞ്ഞിരിക്കുമ്പൊ ഞാനിങ്ങനെ ചിരിച്ചുപോകും. എന്നാല്‍ ഇവരുടെ കൂടെ ഞാന്‍ എപ്പോഴുമുണ്ട്. അവര്‍ എന്നെ കെയര്‍ ചെയ്യുന്നുമുണ്ട്', തെസ്‌നി ഖാന്‍ പറഞ്ഞു.