നേരത്തെ പരീക്കുട്ടിയാണ്  കണ്ണിന് രോഗബാധയേറ്റ് ആദ്യമായി ബിഗ് ബോസ് ഹൗസില്‍ നിന്ന് മാറിനിന്നത്. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ എലിമിനേഷനില്‍ പരീക്കുട്ടി പുറത്താവുകുയും ചെയ്തു. ഇപ്പോഴിതാ അലസാന്‍ഡ്രയെയും രഘുവിനെയും രേഷ്മയെയും രോഗബാധയേറ്റതിനെ തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റി.  എന്നാല്‍ അപ്പോള്‍ തന്നെ സുജോയ്ക്കും രോഗബാധയുണ്ടെന്ന് സംശയിച്ചിരുന്നു. 

ഡോക്ടറുടെ നിര്‍ദേശ പ്രകാരം സുജോയെയും പവനെയും മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്. എപ്പിസോഡ് ബിഗ് ബോസ് പ്ലസിലേക്ക് കടന്നപ്പോഴായിരുന്നു. ലിവിങ് റൂമില്‍ വിളിച്ചുവരുത്തി ബിഗ് ബോസ് വിവരം അറിയിച്ചത്. എല്ലാവര്‍ക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ മറ്റൊരിടത്തേക്ക് മാറ്റുകയാണ് എന്നതായുന്നു ബിഗ് ബോസ് അറിയിച്ചത്. ഇവര്‍ ഉടന്‍ തിരിച്ചെത്തുമെന്നും ബിഗ് ബോസ് അറിയിച്ചു.

രണ്ടുപേര്‍ കൂടി ബിഗ് ബോസിന് പുറത്തേക്ക് പോകുന്നതോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ഒരിക്കല്‍ കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. ഉപയോഗിക്കുന്ന ബെഡ് ഷീറ്റും കുഷ്യനുമെല്ലാം സ്റ്റോര്‍ റൂമിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന എല്ലായിടവും ചൂടുവെള്ളം ഉപയോഗിച്ച് കഴുകാനും ബിഗ് ബോസ് നിര്‍ദേശിച്ചു. പിന്നീട് ആര്‍ക്കും രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും ജാഗ്രത വേണമെന്ന് ബിഗ് ബോസ് വ്യക്തമാക്കുന്നു.   പവനും സുജോയ്ക്കും നേരത്തെ രോഗബാധയേറ്റതാണെന്നാണ് കരുതുന്നത്. ഇതോടെ കണ്ണുരോഗത്തിന്‍റെ ഭാഗമായി അഞ്ച് മത്സരാര്‍ത്ഥികളെ ബിഗ് ബോസ് ഹൗസില്‍ നിന്ന് മാറ്റി പാര്‍പ്പിക്കേണ്ടി വന്നു.