ബിഗ് ബോസില്‍  ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരുന്നത്. ബിഗ് ബോസ് നല്‍കിയ ഒരു ടാസ്കിനിടെ രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേക്കുന്നു. പിന്നാലെ രജീത് കുമാര്‍ താല്‍ക്കാലികമായി പുറത്തേക്ക് പോവുകയും ചെയ്തു. ഇക്കാര്യത്തില്‍ എന്തൊക്കെയായിരിക്കും മോഹന്‍ലാല്‍ എത്തുന്ന ശനിയാഴ്ചയിലെ എപ്പിസോഡില്‍ നടക്കുക എന്നതുതന്നെയായിരുന്നു പ്രേക്ഷകര്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത്.

ഇപ്പോഴിതാ മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്  ബിഗ് ബോസ് വീട്ടില്‍ രേഷ്മയെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിക്കുകയും അച്ഛനുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. സംഭവത്തില്‍ കേസ് കൊടുക്കാന്‍ താല്‍പര്യമുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായരുന്നു ബിഗ് ബോസ് അറിയിച്ചത്. നേരത്തെ തന്നെ കേസ് കൊടുക്കണോ എന്ന് തന്നോട് ചോദിച്ചിരുന്നെന്നും എന്താണ് ചെയ്യേണ്ടതെന്നും രേഷ്മ അച്ഛനോട് ചോദിച്ചു. രേഷ്മയുടെ ഇഷ്ടംപോലെ ചെയ്യാമെന്നായിരുന്നു ആദ്യം അച്ഛന്‍ മറുപടി നല്‍കിയത്.

കൊടുത്താല‍് എന്താണ് സംഭവിക്കുക എന്നും ശിക്ഷ എന്താണെന്ന് രേഷ്മ ചോദിച്ചു. കുറച്ചുനാള്‍ കോടതി കയറി നടക്കുമെന്നും, ആറ് മാസത്തോളം ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അച്ഛന്‍ പറഞ്ഞു. തമാശയ്ക്കാണെന്ന് പറയുമ്പോഴും ചെയ്ത കാര്യമല്ലേ, എന്താണ് ചെയ്യേണ്ടതെന്ന് രേഷ്മ ചോദിച്ചു. അയാള്‍ മാപ്പു പറയുകയാണെങ്കില്‍ വേണ്ടെന്നാണ് അഭിപ്രായമെന്ന് അച്ഛന്‍ പറഞ്ഞു.

പ്രൈവറ്റായി ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടെന്ന് അച്ഛന്‍ പറ‍ഞ്ഞു. അയാള്‍ പറയുന്നത് ശരിയാണെന്ന് പറയേണ്ടതില്ല, മാപ്പ് പറയുകയാണെങ്കില്‍ കേസ് കൊടുക്കേണ്ടെന്ന് അച്ഛന്‍ പറ‍ഞ്ഞു. രേഷ്മ അത് കേട്ട് അത്രയും മാത്രമേ ചോദിക്കാനുള്ളൂ എന്ന് പറഞ്ഞ് അവസാനിപ്പിച്ചു. സംസാരിച്ച കാര്യങ്ങള്‍ മറ്റുള്ളവരോട് സംസാരിക്കരുതെന്ന് നിര്‍ദേശിച്ച ശേഷം പൊയ്ക്കോളാന്‍ ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.