ബിഗ് ബോസ് വീട്ടില്‍ ഇന്നലെ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ ഒരു ടാസ്കിനിടെ മുളക് തേക്കുകയും സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് രജിത് കുമാറിനെ ബിഗ് ബോസ് താല‍്ക്കാലികമായി പുറത്താക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ മത്സരാര്‍ത്ഥികളായ പലരുടെയും പ്രതികരണങ്ങള്‍ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു.

 ബിഗ് ബോസ് ഇന്നലെ ഇക്കാര്യത്തില്‍  ഒപ്പം നിന്ന ആളുകള്‍ പോലും രജിത്തിനെ തള്ളിപ്പറയുകയാണ് ഉണ്ടായത്. പുറത്ത് ഏറെ ആരാധകരുള്ള രജിത്തിന്‍റെ പിന്തുണയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവൃത്തയാണെന്നാണ് മത്സരാര്‍ത്ഥികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്. ബിഗ് ബോസ് തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പുറത്താക്കുന്നതിന് മുമ്പ് രജിത്തിനോട് സംസാരിച്ച ബിഗ് ബോസ്, നിങ്ങള്‍ ടാസ്കിനെയും  മത്സരാര്‍ത്ഥികളെയും മാത്രമല്ല നിരാശപ്പെടുത്തിയത്, മറിച്ച് നിങ്ങളെ പിന്തുണച്ചുകൊണ്ടിരുന്ന ആരാധകരെ കൂടിയാണെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

Read more at:  സോറി, ഏറ്റവും കുരുത്തംകെട്ടവനാകാൻ ശ്രമിച്ചതാണ്; നിരാശയോടെ രജിത്...

അതേസമയം ബിഗ് ബോസ് അവലോകന പരിപാടിയായ ബിബി കഫേയിലൂടെ പ്രേക്ഷകര്‍ പ്രതികരിച്ചത് മറ്റു പല രീതിയിലുമായിരുന്നു.  സഹ മത്സരാര്‍ത്ഥികളെ ആക്രമിക്കുന്നത് വളരെ മോശമായിപ്പോയി. സീക്രട്ട് ടാസ്കിന്‍റെ ഭാഗമാണെങ്കില്‍ രജിത് നല്ല പെര്‍ഫോര്‍മറാണ്, അല്ലെങ്കില്‍ വളരെ മോശമായ പ്രവൃത്തിയാണെന്ന് ഒരാള്‍. രജിത് തനിനിറം കാണിച്ചു. രേഷ്മയെ മുളക് തേച്ച സംഭവം പ്രാങ്കല്ലെങ്കില്‍ രജിത് മാനസികരോഗിയും സൈക്കോയുമാണെന്നും ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും വരെ കമന്‍റുകളുണ്ട്. 

അങ്ങേര് ചുമ്മാ മുളകും തേച്ച് പുറത്തുപോകാന്‍ വന്നയാളല്ല, ബുദ്ധി രാക്ഷസനാണ്. ഇനിയുള്ള 35 ദിവസവും അവിടെ തന്നെ കാണുമെന്ന കമന്‍റും ബിബി കഫേയില്‍ വായിച്ചു. കണ്ണിന് വയ്യാത്ത കുട്ടിയുടെ കണ്ണില്‍ മുളക് തേച്ചത്  കുറച്ചുകൂടിപ്പോയി എന്നതായിരുന്നു ഗോപിക പ്രേക്ഷകരോടായി പറഞ്ഞത്. ഐലവ്‍യു പറഞ്ഞ് മുളക് തേച്ചാല്‍ കുഴപ്പമില്ലെന്നായിരുന്നു മറ്റൊരു കമന്‍റ്. അതേസമയം രേഷ്മയ്ക്കും രജിത്തിനും ലഭിച്ച സീക്രട്ട് ടാസ്കാണിതെന്നും അല്ലാതെ രജിത് അങ്ങനെ ചെയ്യില്ലെന്നുമാണ് കൂടുതല്‍ പേരും പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നമുക്ക് കാത്തിരുന്ന് കാണാമെന്നായിരുന്നു അവതാരകര്‍ നല്‍കിയ മറുപടി. രജിത്തില്ലെങ്കില്‍ ഷോ കാണില്ലെന്നു ചിലര്‍ കമന്‍റ് ചെയ്തു. എല്ലാവരും ഷോ കാണണമെന്നും എന്നാല്‍ മാതമേ എന്ത് സംഭവിക്കുന്നുവെന്ന് അറിയാന്‍ കഴിയൂവെന്നും ബിബി കഫേ മറുപടി നല്‍കി.