ബിഗ് ബോസ് വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തേക്ക് പോയത് രണ്ടുപേരാണ്. സൂരജും ജസ്‍ലയും. ഇരുവരെ കുറിച്ചുള്ള സംസാരങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ തുടരുകയാണ്. രജിത്തിനോട് ജസ്‍ല ഇന്നലെ പെരുമാറിയതിനെ കുറിച്ചും ഷാജിയെ കുറിച്ചും രേഷ്മയെ കുറിച്ചുമെല്ലാം  സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമൃതയും അഭിരാമിയും സുജോയും രജിത്തും.

രേഷ്മ ഞങ്ങളുടെ അടുത്തുള്ള ബെഡില്‍ കിടക്കാന്‍ വന്നപ്പോള്‍ എന്താണ് എന്‍റെ അഭിപ്രായമെന്ന് ചോദിച്ചു. നല്ലതാണെന്ന് ഞാന്‍ പറയുകയും ചെയ്തു. ആണുങ്ങളുടെ സെക്ഷനില്‍ കിടക്കാന‍് പാടില്ലെന്ന് ഞാന്‍ പറയുമെന്ന് പ്രതീക്ഷിച്ചായിരിക്കാം അവര്‍ അങ്ങനെ പറഞ്ഞത്. എന്നെ സ്ത്രീവിരുദ്ധനായി കാണിക്കാന്‍ എന്നാലല്ലേ പറ്റൂ. ഞാന്‍ അവര്‍ക്കെതിരാണെന്ന് തോന്നിപ്പിക്കണമെന്നതാണ് അവരുടെ ലക്ഷ്യമെന്നും രജിത് പറ‍ഞ്ഞു.  ഇതിനിടയിലായിരുന്നു ആരാണ് ഈ ദയ എന്ന്, അമൃത ചോദിച്ചത്. ആദ്യം മോഡലാണെന്ന് രജിത് പറഞ്ഞു. രേഷ്മയെ കുറിച്ചാണെന്ന ധാരണയിലായിരുന്നു രജിത്തിന്‍റെ മറുപടി.  

ദയ ആക്ടിവിസ്റ്റും  ബ്യൂട്ടിഷ്യനും  ആണെന്ന് രജിത് പറഞ്ഞു. അപ്പോഴാണ് അമൃതയുടെ അടുത്ത ചോദ്യം ആരാണ് ഈ ആക്ടിവിസ്റ്റെന്ന് പറഞ്ഞാല‍് എന്താണെന്ന്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി ഇരിക്കുന്നവരാണ് ആക്ടിവിസ്റ്റുകള്‍ എന്നായിരുന്നു രജിത് പറ‍ഞ്ഞത്. എല്ലാവരെയും തകര്‍ക്കാനുള്ള കഴിവുള്ള ആക്ടിവിസ്റ്റുകളുമുണ്ട്. നെഗറ്റീവ് ആക്ടിവിസ്റ്റുകളും പോസറ്റീവ് ആക്ടിവിസ്റ്റുകളുമുണ്ടെന്നും രജിത് പറ‍ഞ്ഞു. ദയയ്ക്കുള്ള ഗുണം സിംപതി പിടിച്ചു ജീവിക്കാ‍ന്‍ പറ്റുമെന്നുള്ളതാണെന്നും അതേസമയം വായില്‍ നിന്ന് വരുന്ന തെറികള്‍ കേട്ടാല്‍ ഏഴാം കടലില്‍ കുളിച്ചാലും ചിലപ്പോള്‍ നാറ്റം പോകില്ലെന്നും രജിത് അമൃതയോട് പറഞ്ഞു.