ഇറ്റാലിയൻ സ്പോർട്സ് ബൈക്ക് നിർമ്മാതാക്കളായ ഡ്യുക്കാറ്റി, തങ്ങളുടെ പുതിയ 2025 പാനിഗാലെ V2, V2 S മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഏകദേശം 19 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്നു

റ്റാലിയൻ സ്‌പോർട്‌സ് ബൈക്ക് നിർമ്മാതാക്കളായ ഡ്യുക്കാറ്റി തങ്ങളുടെ പുതിയ 2025 പാനിഗാലെ V2, V2 S സ്പോർട്സ് ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ മിഡ്-വെയ്റ്റ് V-ട്വിൻ കുടുംബത്തിലെ മുൻനിര മോഡലുകളായിട്ടാണ് ഈ രണ്ട് ബൈക്കുകളും എത്തുന്നത്. പുതിയ ഡ്യുക്കാറ്റി പാനിഗാലെ V2 ന്റെ എക്‌സ്-ഷോറൂം വില ഏകദേശം 19 ലക്ഷം രൂപയാണ്. അതേസമയം അതിന്റെ ടോപ്പ് വേരിയന്റ് V2 S ന് ഏകദേശം 21 ലക്ഷം എക്‌സ്-ഷോറൂം വില വരും.

സ്‍പെസിഫിക്കേഷനുകൾ

പുതിയ പാനിഗേൽ V2 പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത കമ്പനിയുടെ ആദ്യത്തെ സൂപ്പർസ്‌പോർട്ട് ബൈക്കാണെന്ന് ഡ്യുക്കാട്ടി അവകാശപ്പെടുന്നു. 2025 മോഡലിൽ പുതിയ 890 സിസി V-ട്വിൻ എഞ്ചിനും നിരവധി കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകളും ഉൾപ്പെടുന്നു. ഇതിന്റെ ഡിസൈൻ പാനിഗേൽ V4 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, പക്ഷേ കൂടുതൽ ഒതുക്കമുള്ള എഞ്ചിനെ ഉൾക്കൊള്ളുന്നതിനായി പരിഷ്‌ക്കരിച്ചിരിക്കുന്നു. പുതിയ ഡിസൈൻ ബൈക്കിന് കൂടുതൽ സന്തുലിതവും ചലനാത്മകവുമായ രൂപം നൽകുന്നു.

മുന്നിൽ, ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം മുമ്പത്തേക്കാൾ ഷാർപ്പായി കാണപ്പെടുന്നു. എയ്‌റോ ലൈനുകളും മസ്കുലാർ ഇന്ധന ടാങ്കും ഇതിനെ തികച്ചും സ്‌പോർട്ടി ആയി കാണിക്കുന്നു. പിന്നിൽ, പുതിയ എൽഇഡി ടെയിൽലാമ്പുകളും അണ്ടർസീറ്റ് 2-1-2 എക്‌സ്‌ഹോസ്റ്റും ഇതിന് കൂടുതൽ സ്‍പോർട്ടി രൂപം നൽകുന്നു.

പുതിയ ബൈക്കിൽ 4 കിലോഗ്രാം ഭാരം കുറഞ്ഞ കാസ്റ്റ് അലുമിനിയം മോണോകോക്ക് ഫ്രെയിം ഉണ്ട്, ഇത് എഞ്ചിനെ ഒരു ഘടനാപരമായ ഘടകമായി ഉപയോഗിക്കുന്നു. V2 വേരിയന്റിൽ 43 mm മാർസോച്ചി USD ഫ്രണ്ട് ഫോർക്കുകളും കയാബ മോണോഷോക്കും ഉണ്ട്. V2 S വേരിയന്റിൽ പ്രീമിയം ഓഹ്ലിൻസ് സസ്പെൻഷൻ ഉണ്ട്.

പുതിയ പാനിഗേൽ V2 ഇപ്പോൾ ഇരട്ട-വശങ്ങളുള്ള സ്വിംഗാർമുമായി വരുന്നു. ഇത് കോർണറിംഗ് സ്ഥിരതയും ബാലൻസും മെച്ചപ്പെടുത്തുന്നു. പിറെല്ലി ഡയാബ്ലോ റോസ് IV ടയറുകളുള്ള 17 ഇഞ്ച് Y-സ്‌പോക്ക് അലുമിനിയം വീലുകളിലാണ് ഇത് ഓടിക്കുന്നത്. മുന്നിൽ 320 mm ഡ്യുവൽ ഡിസ്കുകളും പിന്നിൽ 245 mm ഡിസ്കും ഉള്ള ബ്രെംബോ M50 കാലിപ്പറുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.