2025 മെയ് മാസത്തിൽ ബജാജ് മൊത്തം 3,32,370 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 9% വളർച്ചയാണ്. 

2025 മെയ് മാസത്തിൽ ജനപ്രിയ വാഹന ബ്രാൻഡായ ബജാജ് മൊത്തം 3,32,370 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു. 2024 മെയ് മാസത്തിൽ വിറ്റ 3,05,482 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒമ്പത് ശതമാനം വളർച്ച കാണിക്കുന്നു. കമ്പനിയുടെ കയറ്റുമതി സംഖ്യകളും വളർച്ച കാണിച്ചു. 2024 മെയ് മാസത്തിൽ 1,17,142 യൂണിറ്റുകളായിരുന്നു കയറ്റുമതി. ഇതിൽ നിന്നും 20 ശതമാനം വർധനവോടെ 2025 മെയ് മാസത്തിൽ കയറ്റുമതി ചെയ്തവയുടെ എണ്ണം 1,40,958 യൂണിറ്റുകളായി ഉയർന്നു.

ആഭ്യന്തര വിപണിയിലും ബജാജ് മുൻ മാസത്തെ അപേക്ഷിച്ച് നേരിയ പുരോഗതി രേഖപ്പെടുത്തി. 2025 ഏപ്രിലിൽ 1,38,476 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ മെയ് മാസത്തിൽ വിൽപ്പന രണ്ട് ശതമാനം വർധിച്ച് 1,40,958 യൂണിറ്റുകളായി. അതേസമയം വൈടിഡി കണക്കുകളിൽ കമ്പനി സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത് . കയറ്റുമതിയിൽ 12% വളർച്ചയുണ്ടായി. 2025 ഏപ്രിൽ-മെയ് മാസങ്ങളിൽ ബജാജ് 2,70,280 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ ഇത് 2,41,981 യൂണിറ്റുകൾ ആയിരുന്നു.

2025 സാമ്പത്തിക വർഷത്തെ വിൽപ്പന റിപ്പോർട്ടും കമ്പനി പുറത്തുവിട്ടു. ആഭ്യന്തര ഇരുചക്ര വാഹന വിൽപ്പനയിൽ മൂന്ന് ശതമാനം വർധനവും 2024 സാമ്പത്തിക വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കയറ്റുമതിയിൽ 13 ശതമാനം വർധനവും ലഭിച്ചു. 2024 സാമ്പത്തിക വർഷത്തിൽ ബജാജ് ഇന്ത്യയിൽ 22,50,585 ഇരുചക്ര വാഹനങ്ങൾ വിറ്റു. 2025 സാമ്പത്തിക വർഷത്തിൽ ഈ കണക്ക് 23,08,249 ആയി വളർന്നു. 2024 സാമ്പത്തിക വർഷത്തിൽ 14,77,338 യൂണിറ്റുകൾ വിറ്റഴിച്ച കയറ്റുമതി സംഖ്യ 2025 സാമ്പത്തിക വർഷത്തിൽ 16,74,060 ആയി വളർന്നു.

കൂടാതെ, 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ കണക്കുകളും കമ്പനി പുറത്തുവിട്ടു. ഇത് ആഭ്യന്തര ഇരുചക്ര വാഹന വിൽപ്പനയിൽ മൂന്ന് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കയറ്റുമതി വിപണികളിലെ വർദ്ധിച്ചുവരുന്ന വിൽപ്പന അളവാണ് ഈ മാറ്റത്തിന് പ്രധാന കാരണം. 2025 ലെ നാലാം പാദത്തിൽ വർഷം തോറും 20 ശതമാനം വർധനവുണ്ടായി. എങ്കിലും, ആഭ്യന്തര വിപണികളിൽ ബജാജിന്റെ ഇരുചക്ര വാഹന വിൽപ്പന സംഖ്യയിൽ പ്രതിവർഷം ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി. 2025 സാമ്പത്തിക വർഷത്തിൽ ബജാജ് മൊത്തത്തിൽ 39,82,309 ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചു.