ബജാജ് ഫ്രീഡം 125 മോട്ടോർസൈക്കിളിന്റെ എൻട്രി ലെവൽ NG04 ഡ്രം വേരിയന്റിന് 5,000 രൂപ കിഴിവ് പ്രഖ്യാപിച്ചു. കിഴിവിന് ശേഷം വാഹനത്തിന് 85,976 രൂപ എക്സ്-ഷോറൂം വിലയുണ്ട്. ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഫ്രീഡം 125 മോട്ടോർസൈക്കിളിന് ബജാജ് ഓട്ടോ 5,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എൻട്രി ലെവൽ NG04 ഡ്രം വേരിയന്റിന് മാത്രമേ കിഴിവ് ഓഫർ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. കിഴിവിന് ശേഷം, ബജാജ് ഫ്രീഡം ഡ്രം വേരിയന്റിന് 85,976 രൂപ എക്സ്-ഷോറൂം വിലയുണ്ട്. NG04 ഡ്രം എൽഇഡി, ഡിസ്‍ക് എൽഇഡി വേരിയന്റുകൾ യഥാക്രമം 95,981 രൂപ എക്സ്-ഷോറൂം വിലയിലും 1,10,976 രൂപ എക്സ്-ഷോറൂം വിലയിലും ലഭ്യമാണ്.
ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബജാജ് ഫ്രീഡം 125 125 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനുമായി വരുന്നു. ഈ എഞ്ചിൻ പരമാവധി 9.7PS പവറും 9.5Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. പെട്രോളിൽ 67 കിമി ഇന്ധനക്ഷമതയും സിഎൻജിയിൽ 102km/kg ഇന്ധനക്ഷമതയും ബൈക്ക് നൽകുന്നുവെന്ന് ബജാജ് അവകാശപ്പെടുന്നു. 2 ലിറ്റർ പെട്രോൾ ടാങ്കും 2 കിലോഗ്രാം സിഎൻജി ടാങ്കും ഉള്ള ഈ ബൈക്ക് 330 കിലോമീറ്റർ സംയോജിത റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
ബജാജ് ഫ്രീഡം 125 അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും നീളം കൂടിയ സിംഗിൾ-പീസ് സീറ്റ് (785mm) വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ബൈക്കിന് 825mm സീറ്റ് ഉയരമുണ്ട്. മുൻവശത്ത് ഒരു ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഒരു ലിങ്ക്ഡ് മോണോഷോക്കും ഇതിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ, ഫ്രീഡം 125-ൽ എൽഇഡി ഹെഡ്‌ലൈറ്റ്, സെഗ്‌മെന്റിലെ ഏറ്റവും വലിയ സിംഗിൾ-പീസ് സീറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള എൽസിഡി ക്ലസ്റ്റർ, കോൾ/എസ്എംഎസ് അലേർട്ട്, കോൾ റിസീവിംഗ് സ്വിച്ച്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, റിയൽ-ടൈം മൈലേജ് ഇൻഡിക്കേറ്റർ, കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്), സ്ലിം സിംഗിൾ-പീസ് ഗ്രാബ് റെയിൽ, സ്റ്റബ്ബി അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവ ലഭിക്കുന്നു.
കമ്പനിയിൽ നിന്നുള്ള മറ്റ് വാത്തകൾ പരിശോധിച്ചാൽ ചേതക് 2903 ന് പകരമായി ബജാജ് ഓട്ടോ പുതിയ ചേതക് 3001 ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. 99,990 രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഈ പുതിയ ഇലക്ട്രിക് സ്‍കൂട്ടർ ലഭ്യമാണ്. ഇത് ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ബജാജ് ചേതക് വേരിയന്റാണ്. താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ബജാജ് ഡീലർഷിപ്പുകളിലും പുതിയ ബജാജ് ചേതക് 3001 ബുക്ക് ചെയ്യാം. എങ്കിലും 2025 ജൂൺ അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നീല, ചുവപ്പ്, മഞ്ഞ എന്നീ മൂന്ന് നിറങ്ങളിലാണ് ഈ പുതിയ വേരിയന്‍റ് വരുന്നത്.
