ഹോണ്ട ആക്ടിവ ഇ ഇലക്ട്രിക് സ്‌കൂട്ടറിന് പ്രതിമാസം ₹678 മുതൽ ആരംഭിക്കുന്ന പുതിയ BaaS (ബാറ്ററി ഒരു സർവീസ് ആയി) പ്ലാൻ. 20kWh മുതൽ 87kWh വരെ പ്രതിമാസ ഉപയോഗമുള്ള മൂന്ന് പ്ലാനുകൾ ലഭ്യമാണ്. 

ലക്ട്രിക് സ്‌കൂട്ടർ ആക്ടിവ ഇ: യ്‌ക്കായി പ്രതിമാസം 678 രൂപ വിലയുള്ള ഒരു പുതിയ BaaS (ബാറ്ററി ഒരു സർവീസ് ആയി) ലൈറ്റ് പ്ലാൻ പ്രഖ്യാപിച്ച് ജാപ്പനീസ് ജനപ്രിയ ടൂവീല‍ ബ്രാൻഡായ ഹോണ്ട. ഇലക്ട്രിക് വാഹന ഉടമസ്ഥാവകാശം കൂടുതൽ വിശാലമായ പ്രേക്ഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ഹോണ്ട ആക്ടിവ ഇ യുടെ ഏറ്റവും വിലകുറഞ്ഞ ബാറ്ററി വാടക പ്രതിമാസം 678 രൂപ മാത്രമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ വിലയിൽ ജിഎസ്ടിയും ഈടാക്കും. കൂടാതെ ഈ ലൈറ്റ് പ്ലാൻ 20kWh പ്രതിമാസ ഉപയോഗത്തിലേക്ക് പരിമിതപ്പെടുത്തും. ദിവസേനയുള്ള ഓട്ടം കുറവുള്ള ആളുകൾക്കയാണ് കമ്പനി ഈ പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 31 ദിവസത്തെ മാസത്തിന് 678 രൂപ കണക്കാക്കിയാൽ, ഒരു ദിവസത്തെ ചെലവ് ഏകദേശം 21.87 രൂപയായിരിക്കും. അതേസമയം ജിഎസ്ടി ഈ വിലയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇതിനുപുറമെ, 1999 രൂപ പ്രതിമാസ നിരക്ക് (ജിഎസ്‍ടി ഉൾപ്പെടെ) ഉള്ള ഉപഭോക്താക്കൾക്കായി കമ്പനി ഒരു അടിസ്ഥാന പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാൻ പ്രതിമാസം 35kWh ഉപയോഗത്തോടെയാണ് വരുന്നത്. പ്രതിദിനം 40 കിലോമീറ്ററോ അതിൽ കുറവോ ഓടുന്ന ആളുകൾക്കുള്ളതാണ് ഈ പ്ലാൻ. ലൈറ്റ്, ബേസിക് പ്ലാനുകൾക്ക് പുറമേ, ആക്ടിവ ഇയ്ക്ക് ഒരു അഡ്വാൻസ്‍ഡ് പ്ലാനും ലഭ്യമാണ്. ഈ പ്ലാൻ പ്രതിദിനം 100 കിലോമീറ്റർ വരെ ഓടുന്നവർക്കുള്ളതാണ്. 87kWh പ്രതിമാസ ഉപയോഗമുള്ള ഈ പ്ലാനിന് പ്രതിമാസം 3599 രൂപ (ജിഎസ്ടി പ്ലസ്) ചിലവാകും.

എന്താണ് ബാസ് പ്രോഗ്രാം?

ഇലക്ട്രിക് സ്‍കൂട്ടറായാലും ഇലക്ട്രിക് കാറായാലും ബാറ്ററിയാണ് ഏറ്റവും ചെലവേറിയ ഭാഗം. അതുകൊണ്ടാണ് പലപ്പോഴും ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയാൻ മടിക്കുന്നത്. ബാറ്ററിയുടെ ഉയർന്ന വില കാരണം, ഇലക്ട്രിക് വാഹനത്തിന്റെ വില കുതിച്ചുയരാൻ തുടങ്ങി. എന്നാൽ ഇതിന് പരിഹാരമായി ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങൾ എളുപ്പത്തിൽ വാങ്ങാൻ പ്രാപ്‍തമാക്കുന്നതിനായിട്ടാണ് കമ്പനികൾ BaaS (Battery As Service) പ്രോഗ്രാം ആരംഭിച്ചത്. അതിനാൽ പുതിയ വാഹനം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ബാറ്ററിക്ക് പണം നൽകേണ്ടതില്ല. വാഹനം വാങ്ങിയ ശേഷം, എല്ലാ മാസവും നാമമാത്രമായ തുക നൽകി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ബാറ്ററി വാടകയ്‌ക്കെടുക്കാൻ കഴിയും.

ഹോണ്ട ഇ-ആക്ടിവയും വിലയും

ഈ ഹോണ്ട ഇലക്ട്രിക് സ്‍കൂട്ടറിന്റെ എക്സ്-ഷോറൂം വില 1.17 ലക്ഷം രൂപ മുതൽ 1.51 ആയിരം രൂപ വരെയാണ്. ഡ്രൈവിംഗ് ശ്രേണിയെക്കുറിച്ച് പറയുമ്പോൾ, പൂർണ്ണമായി ചാർജ് ചെയ്താൽ ഈ സ്‍കൂട്ടറിന് 102 കിലോമീറ്റർ സുഖകരമായി ഓടാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ, ടിവിഎസ്, ആതർ പോലുള്ള കമ്പനികൾക്ക് ഉപഭോക്താക്കൾക്ക് ബാറ്ററി വാടക സൗകര്യം ലഭ്യമല്ല.

അതേസമയം ഹോണ്ട കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ തങ്ങളുടെ ആദ്യത്തെ ഇവി കൺസെപ്റ്റ് സ്റ്റോർ ആരംഭിച്ചു. ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള സ്‌ക്വയർ മാളിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്‌ഐ) തങ്ങളുടെ ആദ്യത്തെ ഇവി കൺസെപ്റ്റ് സ്റ്റോർ ഉദ്ഘാടനം ചെയ്തു. വൈദ്യുതീകരണത്തിലെ ഹോണ്ടയുടെ പരിണാമവും സാങ്കേതിക വൈദഗ്ധ്യവും എടുത്തുകാണിക്കുന്ന ഒരു സംവേദനാത്മക ഇടമായാണ് ഇവി കൺസെപ്റ്റ് സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.