ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട, ഇന്ത്യയിൽ പുതിയ X-ADV 750 മാക്സി-സ്കൂട്ടർ പുറത്തിറക്കി. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സ്കൂട്ടർ, ജൂൺ മുതൽ വിപണിയിൽ ലഭ്യമാകും.

ജാപ്പനീസ് ജനപ്രിയ ടൂവീലർ നിർമ്മാത്ക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ ഇന്ത്യയിൽ പുതിയ സ്‍കൂട്ടർ പുറത്തിറക്കി.  X-ADV 750 എന്നാണ് ഈ സ്‍കൂട്ടറിന്റെ പേര്. X-ADV ഒരു മാക്സി-സ്‍കൂട്ടറാണ്. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടാണ് X-ADV നിർമ്മിച്ചിരിക്കുന്നത്. പുതിയ സ്കൂട്ടറിനായുള്ള ബുക്കിംഗ് ഇപ്പോൾ ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്. ജൂൺ മുതൽ ഡെലിവറികൾ ആരംഭിക്കും.

വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതും കരുത്തുറ്റ സവിശേഷതകൾ നിറഞ്ഞതുമായ ഒരു ശക്തവും സാഹസികതയ്ക്ക് പ്രാധാന്യം നൽകുന്നതുമായ സ്‌കൂട്ടറാണ് എക്‌സ്-എഡിവി. ഇതിൽ നക്കിൾ ഗാർഡുകൾ, അഞ്ച് സ്ഥാനങ്ങൾ ക്രമീകരിക്കാവുന്ന വിൻഡ്‌സ്‌ക്രീൻ, സ്‌പോക്ക് വീലുകൾ, ഡ്യുവൽ-സ്‌പോർട്‌സ് ടയറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇതിന് ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC) ഉണ്ട്. ഈ അത്ഭുതകരമായ സ്‍കൂട്ടറിന്റെ എക്സ്-ഷോറൂം വില 11.90 രൂപ മുതൽ ആരംഭിക്കുന്നു. 

നാല് ഡിഫോൾട്ട് റൈഡിംഗ് മോഡുകളെ പിന്തുണയ്ക്കുന്ന ഒരു റൈഡ്-ബൈ-വയർ ത്രോട്ടിൽ ഇതിനുണ്ട്. ഇതിന് സ്റ്റാൻഡേർഡ്, സ്പോർട്ട്, റെയിൻ, ഗ്രാവൽ എന്നീ ഓപ്ഷനുകൾ ഉണ്ട്. ഈ മോഡുകൾ പവർ ഡെലിവറി, എഞ്ചിൻ ബ്രേക്കിംഗ്, ട്രാക്ഷൻ കൺട്രോൾ എന്നിവ ക്രമീകരിക്കുന്നു. ഇതിനുപുറമെ, റൈഡറിന് അനുസരിച്ച് ഇഷ്ടാനുസൃതമാക്കാവുന്ന ഒരു യൂസർ മോഡും ഇതിലുണ്ട്. 745 സിസി, ഇരട്ട സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് എക്സ്-എഡിവിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 6,250 rpm-ൽ 54 bhp കരുത്തും 4,750 rpm-ൽ 68 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹോണ്ട ആഫ്രിക്ക ട്വിൻ പോലുള്ള 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്.

ഇതിനുപുറമെ, സ്‍കൂട്ടറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് ടിഎഫ്‍ടി ഡിസ്പ്ലേ, ഒരു സ്‍മാർട്ട് കീ, ഹോണ്ട സ്‍മാർട്ട്ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം, 22 ലിറ്റർ സീറ്റിനടിയിൽ സ്റ്റോറേജ് കമ്പാർട്ട്മെന്റ്, ഒരു സ്റ്റെപ്പ്-അപ്പ് സീറ്റ്, 1.2 ലിറ്റർ ഗ്ലൗബോക്സ്, ഒരു യുഎസ്ബി ചാർജിംഗ് പോർട്ട്, ഒരു സെന്റർ സ്റ്റാൻഡ് എന്നിവ ലഭിക്കുന്നു. വ്യക്തമായും, ഈ സ്‍കൂട്ടർ നിരവധി നൂതന സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ പേൾ ഗ്ലെയർ വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകൾ മാത്രമേ ലഭ്യമാകൂ.