കാവസാക്കി ഇന്ത്യ തിരഞ്ഞെടുത്ത മോട്ടോർസൈക്കിളുകൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുകൾ പ്രഖ്യാപിച്ചു. നിൻജ, വെർസിസ് ശ്രേണിയിലെ ബൈക്കുകൾക്ക് വിലക്കിഴിവും സൗജന്യ ആക്‌സസറികളും ഉൾപ്പെടുന്ന ഈ ഓഫറുകൾ 2026 ജനുവരി 31 വരെ ലഭ്യമാണ്.

ജാപ്പനീസ് ടൂവീല‍ർ ബ്രാൻഡായ കാവസാക്കി ഇന്ത്യ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി തിരഞ്ഞെടുത്ത മോട്ടോർസൈക്കിളുകൾക്ക് 2.5 ലക്ഷം വരെ കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഈ ഓഫറുകൾ 2026 ജനുവരി 31 വരെ സാധുവാണ്. ജനപ്രിയ നിൻജ വേരിയന്റും വെർസിസ് നിരയിലെ രണ്ട് ബൈക്കുകളും ഉൾപ്പെടെ നിരവധി മോഡലുകൾക്ക് ഈ ഓഫറുകൾ ബാധകമാണ്. വില കിഴിവുകൾക്ക് പുറമേ, കാവസാക്കി ചില മോഡലുകളിൽ സൗജന്യ ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു, ഇത് ഈ ഓഫറുകളെ കൂടുതൽ ആകർഷകമാക്കുന്നു.

2.50 ലക്ഷം രൂപയുടെ കിഴിവ്

കവാസാക്കി ഇന്ത്യ തങ്ങളുടെ എല്ലാ മോഡലുകളിലും ഗണ്യമായ കിഴിവുകൾ പ്രഖ്യാപിച്ചു. നിൻജ ZX-10R നാണ് ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നത്. 2.50 ലക്ഷം വിലക്കുറവിന് ശേഷം ഈ സൂപ്പർബൈക്ക് ഇപ്പോൾ 18.29 ലക്ഷത്തിന് ലഭ്യമാണ്. നിൻജ 1000 SX നും 1.43 ലക്ഷം കിഴിവ് ലഭിച്ചു, ഇത് എക്സ്-ഷോറൂം വില 12.99 ലക്ഷമാക്കി. അതേസമയം, ZX-6R ന് നേരിട്ടുള്ള വിലക്കുറവ് ലഭിക്കുന്നില്ല, പക്ഷേ ഇതിന് 83,000 രൂപപ്രീമിയം ഓഹ്ലിൻസ് സ്റ്റിയറിംഗ് ഡാംപർ ലഭിക്കുന്നു, ഇത് വില ഗണ്യമായി വർദ്ധിപ്പിക്കുന്നു.

ഒരുലക്ഷം രൂപ കിഴിവ്

വെർസിസ് ശ്രേണിക്കും ഈ കിഴിവുകൾ ലഭിക്കും. 2025 വ‍ർഷം നിർമ്മിച്ച വെർസിസ് 1000 ന് ഒരു ലക്ഷം രൂപയുടെ കിഴിവ് ലഭിക്കുന്നു, ഇത് വില 12.89 ലക്ഷമായി കുറയ്ക്കുന്നു. വെർസിസ്-എക്സ് 300 ന് 46,000 രൂപ വരെ വിലയുള്ള സൗജന്യ ആക്‌സസറികളും ലഭിക്കും. നിൻജ 650, നിൻജ 500, നിൻജ 300 എന്നിവയുൾപ്പെടെയുള്ള ചെറിയ നിൻജ മോഡലുകളിലേക്കും കാവസാക്കി ഈ ഓഫറുകൾ വ്യാപിപ്പിച്ചിട്ടുണ്ട്.

നിൻജ 650 യുടെ വില

നിൻജ 650 ന് 27,000 രൂപ വിലക്കുറവ് ലഭിച്ചു, ഇപ്പോൾ 7.64 ലക്ഷം രൂപ വിലയിൽ ലഭ്യമാണ്. അതേസമയം നിൻജ 500 ന് 17,000 രൂപ വിലക്കുറവിന് ശേഷം 5.49 ലക്ഷം വിലയിൽ ലഭ്യമാണ്. എൻട്രി ലെവൽ നിൻജ 300 ന് 28,000 രൂപ വിലക്കുറവിന് ശേഷം 2.89 ലക്ഷം രൂപ വിലയിൽ ലഭ്യമാണ്. ഈ ഓഫറുകളെല്ലാം 2026 ജനുവരി 31 വരെ സാധുവാണ്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.