2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 5.69 ലക്ഷം സ്‍കൂട്ടറുകൾ കയറ്റുമതി ചെയ്തു. ഇതിൽ ഹോണ്ട നവി സ്‍കൂട്ടറിന്റെ 1.43 ലക്ഷം യൂണിറ്റുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. ഇത് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം സ്‍കൂട്ടറുകളുടെ 25 ശതമാനമാണ്.

ഹോണ്ട ആക്ടിവയും ടിവിഎസ് ജൂപ്പിറ്ററും ഇന്ത്യയിലെ ഭൂരിഭാഗം വീടുകളിലും നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ വിദേശത്ത് വലിയ ഡിമാൻഡുള്ള ഒരു 'മെയ്ഡ് ഇൻ ഇന്ത്യ' സ്‍കൂട്ടറുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് ആകെ 5.69 ലക്ഷം സ്‍കൂട്ടറുകൾ കയറ്റുമതി ചെയ്തു. ഇതിൽ ഒരു സ്‍കൂട്ടറിന്റെ 1.43 യൂണിറ്റുകൾ ആണ് വിദേശത്തേക്ക് അയച്ചത്.

ഈ സ്‍കൂട്ടർ മറ്റാരുമല്ല, ഹോണ്ട നവി ആണ്. ആകെ 1,43,583 യൂണിറ്റ് ഹോണ്ട നവികൾ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം സ്‍കൂട്ടറുകളുടെ 25 ശതമാനമാണ്. രാജ്യത്ത് നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന മികച്ച 10 സ്‍കൂട്ടറുകളിൽ മൂന്നെണ്ണം ഹോണ്ടയുടേ സ്‍കൂട്ടറുഖളാണ് എന്നാണ് റിപ്പോർട്ടുകൾ. 

2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്ന് 5,69,093 സ്‍കൂട്ടറുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കയറ്റുമതിയേക്കാൾ 11 ശതമാനം കൂടുതലാണിത്. ആ സമയത്ത് രാജ്യത്ത് നിന്ന് 5,12,347 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ സ്‍കൂട്ടറുകൾ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ഹോണ്ട. ഹോണ്ട നവി ഉൾപ്പെടെ ആകെ 3,11,977 യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്തത്. ഇതിനുശേഷം, ടിവിഎസ് മോട്ടോർ 90,405 സ്‍കൂട്ടറുകളും യമഹ മോട്ടോർ ഇന്ത്യ 69,383 യൂണിറ്റുകളും കയറ്റുമതി ചെയ്തു. ഇതിനുപുറമെ, സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ, ഹീറോ മോട്ടോകോർപ്പ്, പിയാജിയോ (വെസ്പ), ആതർ എനർജി, ബജാജ് ഓട്ടോ എന്നിവയും രാജ്യത്തെ മുൻനിര സ്‌കൂട്ടർ കയറ്റുമതിക്കാരിൽ ഉൾപ്പെടുന്നു.

രാജ്യത്ത് നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന സ്‍കൂട്ടർ ഹോണ്ട നവി ആണ്. കയറ്റുമതി 1,15,886 യൂണിറ്റിൽ നിന്ന് 24 ശതമാനം വർദ്ധിച്ച് 1,43,583 യൂണിറ്റായി. ഹോണ്ട ഡിയോയുടെ കയറ്റുമതി 91 ശതമാനം വർദ്ധിച്ചു. 66,690 യൂണിറ്റിൽ നിന്ന് 1,27,366 യൂണിറ്റായി വർദ്ധിച്ചു. ഇതിനുപുറമെ.  യമഹ റേ മൂന്നാം സ്ഥാനത്താണ്, അവരുടെ കയറ്റുമതി 40,605 യൂണിറ്റിൽ നിന്ന് 68,231 യൂണിറ്റായി വർദ്ധിച്ചു.

ഇതിനുപുറമെ, ഇന്ത്യയിൽ നിർമ്മിച്ച ടോപ്-10 സ്‍കൂട്ടറുകളിൽ, ടിവിഎസ് എൻടോർക്ക് നാലാം സ്ഥാനത്തും, ഹോണ്ട ആക്ടിവ അഞ്ചാം സ്ഥാനത്തും, സുസുക്കി ബർഗ്മാൻ ആറാം സ്ഥാനത്തും, ടിവിഎസ് ജൂപ്പിറ്റർ ഏഴാം സ്ഥാനത്തും ആണുള്ളത്. പിന്നാലെ ഹീറോ മാസ്ട്രോ എട്ടാം സ്ഥാനത്തും സുസുക്കി അവെൻസിസ് ഒമ്പതാം സ്ഥാനത്തും ഹീറോ സൂം പത്താം സ്ഥാനത്തുമാണ് എന്നാണ് കണക്കുകൾ. 

YouTube video player