2025 ജൂലൈയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി. 26,516 യൂണിറ്റുകൾ വിറ്റഴിച്ച ക്ലാസിക് 350, 24.06% വാർഷിക വളർച്ച കൈവരിച്ചു. മറ്റ് മോഡലുകളുടെ വിൽപ്പന കണക്കുകളും ലഭ്യമാണ്.

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ എപ്പോഴും ജനപ്രിയങ്ങളാണ്. കഴിഞ്ഞ മാസത്തെ വിൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, അതായത് 2025 ജൂലൈയിൽ, വീണ്ടും ക്ലാസിക് 350 റോയൽ എൻഫീൽഡ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി. കഴിഞ്ഞ മാസം, റോയൽ എൻഫീൽഡ് ക്ലാസിക് 350 മൊത്തം 26,516 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു. 24.06 ശതമാനമായിരുന്നു വാർഷിക വളർച്ച . കൃത്യം ഒരുവർഷം മുമ്പ്, അതായത് 2024 ജൂലൈയിൽ, ഈ കണക്ക് 21,373 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം കമ്പനിയുടെ മറ്റ് മോഡലുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം.

റോയൽ എൻഫീൽഡ് ഹണ്ടർ 350 ഈ വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ ഹണ്ടർ 350 മൊത്തം 18,373 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു. 30.39 ശതമാനമാണ് ഹണ്ടറിന്‍റെ വാർഷിക വളർച്ച. മൂന്നാം സ്ഥാനത്ത് റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ആണ്. ഈ കാലയളവിൽ ബുള്ളറ്റ് 350 മൊത്തം 15,847 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു. 59.28 ശതമാനമാണ് വാർഷിക വളർച്ച. ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്ത് റോയൽ എൻഫീൽഡ് മെറ്റിയർ 350 ആണ്. ഈ കാലയളവിൽ മെറ്റിയർ 350 മൊത്തം 8,600 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു. 8.85 ശതമാനമാണ് വാർഷിക വളർച്ച.

റോയൽ എൻഫീൽഡ് 650 ട്വിൻസ് അഞ്ചാം സ്ഥാനത്താണ്. റോയൽ എൻഫീൽഡ് 650 ട്വിൻസ് ഈ കാലയളവിൽ മൊത്തം 3,349 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. 57.08 ശതമാനമാണ് വാർഷിക വളർച്ച. റോയൽ എൻഫീൽഡ് ഹിമാലയൻ ഈ വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്താണ്. ഈ കാലയളവിൽ ഹിമാലയൻ മൊത്തം 15,56 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. അങ്ങനെ 43.81 ശതമാനം വാർഷിക ഇടിവ് സംഭവിച്ചു. ഇതിനുപുറമെ, റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ ഈ വിൽപ്പന പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഈ കാലയളവിൽ സൂപ്പർ മെറ്റിയർ ആകെ 1,091 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു, 1.87 ശതമാനമാണ് വാർഷിക വളർച്ച.

റോയൽ എൻഫീൽഡ് ഗറില്ല എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ മാസം റോയൽ എൻഫീൽഡ് ഗറില്ല ആകെ 688 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. വാർഷികാടിസ്ഥാനത്തിൽ 53.17 ശതമാനം ഇടിവ്. വിൽപ്പനയിൽ ഒമ്പതാം സ്ഥാനത്ത് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ ആണ് . കഴിഞ്ഞ മാസം റോയൽ എൻഫീൽഡ് ഷോട്ട്ഗൺ ആകെ 264 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ഇത് വാർഷികാടിസ്ഥാനത്തിൽ 48.34 ശതമാനം ഇടിവ് കാണിക്കുന്നു. എല്ലാ മോഡലുകളും ഉൾപ്പെടെ, കഴിഞ്ഞ മാസം റോയൽ എൻഫീൽഡ് ആകെ 76,254 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ഈ കാലയളവിൽ, കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 24.58 ശതമാനം വർധനവ് രേഖപ്പെടുത്തി.