സുസുക്കി GSX-8R ന്റെ OBD-2B കംപ്ലയിന്‍റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 776 സിസി പാരലൽ-ട്വിൻ എഞ്ചിനും പുതിയ റൈഡർ-അസിസ്റ്റ് സാങ്കേതികവിദ്യയും ഈ പതിപ്പിനുണ്ട്.
ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ GSX-8R ന്റെ OBD-2B കംപ്ലയിന്‍റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 9.25 ലക്ഷം രൂപയാണ് 2025 സുസുക്കി GSX-8R മോട്ടോർസൈക്കിളിന്റെ എക്‌സ്-ഷോറൂം വില. ഇത്തവണ ബൈക്ക് OBD-2B മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 270-ഡിഗ്രി ക്രാങ്കുള്ള അതേ 776 സിസി പാരലൽ-ട്വിൻ ഫോർ-വാൽവ്സ് പെർ സിലിണ്ടർ DOHC ആണ് ഈ ബൈക്കിന്‍റെ ഹൃദയം. എഞ്ചിന്റെ ഓഫ്‌ബീറ്റ് നോട്ട് ഒരു വി-ട്വിന്നിനെപ്പോലെയാണ്. അതേസമയം സുസുക്കിയുടെ പേറ്റന്റ് നേടിയ ക്രോസ് ബാലൻസർ സിസ്റ്റം വൈബ്രേഷനുകളെ പ്രതിരോധിക്കുന്നത് തുടരുന്നു.
ഈ ബൈക്കിന് 776 സിസി പാരലൽ-ട്വിൻ എഞ്ചിനും ഡ്യുവൽ ഓവർഹെഡ് ക്യാംഷാഫ്റ്റും ഓരോ സിലിണ്ടറിലും നാല് വാൽവുകളും ഉണ്ട്. ഇത് 270-ഡിഗ്രി ക്രാങ്ക്ഷാഫ്റ്റ് ഉപയോഗിക്കുന്നു. ഇത് ബൈക്കിന് മികച്ച ടോർക്ക് നൽകുന്നു. ഒരു പ്രത്യേക തരം എക്‌സ്‌ഹോസ്റ്റ് ശബ്‌ദം കേൾക്കാം. ഇതാണ് ഒരു വി-ട്വിൻ എഞ്ചിൻ പോലെ തോന്നിപ്പിക്കുന്നത്. സുസുക്കിയുടെ പേറ്റന്റ് നേടിയ ക്രോസ് ബാലൻസർ സിസ്റ്റവും ഈ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് എഞ്ചിൻ വൈബ്രേഷനുകൾ വലിയ അളവിൽ കുറയ്ക്കുന്നു. ഇത് ദീർഘദൂര യാത്രകളിൽ കൂടുതൽ സുഖം നൽകുന്നു.
സുസുക്കിയുടെ ഇലക്ട്രോണിക്സ് സ്യൂട്ടിൽ ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ത്രീ-ലെവൽ ട്രാക്ഷൻ കൺട്രോൾ, ഡ്രൈവ് മോഡുകൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ ഇൻപുട്ടുകൾ കൈകാര്യം ചെയ്യുന്ന ലോ-ആർപിഎം അസിസ്റ്റ് എന്നിവ സംയോജിപ്പിച്ചിരിക്കുന്നു. അതിനാൽ റൈഡർ അസിസ്റ്റ് പാക്കേജിലും മാറ്റമില്ല. ആറ് സ്പീഡ് ഗിയർബോക്‌സിലും ക്ലച്ച് അസിസ്റ്റ്, സ്ലിപ്പർ മെക്കാനിസത്തിലും മാറ്റമൊന്നുമില്ല.
2025 സുസുക്കി GSX-8R ന്റെ ഫ്രെയിം, സസ്‌പെൻഷൻ, ബ്രേക്ക് ഹാർഡ്‌വെയർ എന്നിവ പഴയതുപോലെ തന്നെ തുടരുന്നു. മുന്നിൽ, GSX-8R ഷോവയിൽ നിന്ന് കടമെടുത്ത SFF-BP ഫോർക്കുകൾ ഉപയോഗിക്കുന്നു, പിന്നിൽ പ്രീലോഡ് അഡ്‍ജസ്റ്റർ ഫീച്ചർ ചെയ്യുന്ന ലിങ്ക്ഡ് മോണോഷോക്ക് സജ്ജീകരണം ലഭിക്കുന്നു. ഡ്യുവൽ റേഡിയൽ-മൗണ്ട് കാലിപ്പറുകളും ഫ്രണ്ട് വീലിലെ 310 എംഎം ഡിസ്‍കുകളും ബ്രേക്കിംഗ് പ്രകടനം നൽകുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ, ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ലോ ആർപിഎം അസിസ്റ്റ്, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം തുടങ്ങിയ ഇലക്ട്രോണിക് റൈഡർ അസിസ്റ്റ് സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റം (SIRS) ഇതിന് ലഭിക്കുന്നു.
-