ട്രയംഫ് സ്‌ക്രാംബ്ലർ 400 X മോട്ടോർസൈക്കിളിനായി ട്യൂബ്‌ലെസ് ക്രോസ്-സ്‌പോക്ക് വീലുകൾ ഇപ്പോൾ ലഭ്യമാണ്. മുൻ യൂണിറ്റിന് 34,876 രൂപയും പിൻ യൂണിറ്റിന് 36,875 രൂപയുമാണ് വില. ട്രയംഫ് സ്‌ക്രാംബ്ലർ 400 XC യുടെ എക്സ്-ഷോറൂം വില 2.94 ലക്ഷം രൂപയാണ്.

ടുത്തിടെ പുറത്തിറക്കിയ ട്രയംഫ് സ്‌ക്രാംബ്ലർ 400 X C മോട്ടോർസൈക്കിളിൽ ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകൾ അവതരിപ്പിച്ചു. നിലവിലുള്ള ട്രയംഫ് സ്‌ക്രാംബ്ലർ 400 X ഉടമകൾക്ക്, അവർ കാത്തിരുന്ന അപ്‌ഗ്രേഡ് മാത്രമായിരിക്കും ഇത്. ട്യൂബ്‌ലെസ് ക്രോസ്-സ്‌പോക്ക് വീലുകൾ പ്രത്യേകം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായിട്ടാണ് ട്രയംഫ് ഇപ്പോൾ വില പ്രഖ്യാപിച്ചത്. ട്യൂബ്‌ലെസ് ക്രോസ്-സ്‌പോക്ക് വീലുകളുടെ മുൻ യൂണിറ്റിന് 34,876 രൂപയും പിൻ യൂണിറ്റിന് 36,875 രൂപയും ആണ് വില.

ട്രയംഫ് സ്‌ക്രാംബ്ലർ 400 എക്‌സിനായി പുതിയ ട്യൂബ്‌ലെസ് ക്രോസ്-സ്‌പോക്ക് വീലുകളുടെ ഒരു സെറ്റ് വാങ്ങാൻ ഏകദേശം 72,000 രൂപയോളം ചിലവാകും. ട്യൂബ്‌ലെസ് ക്രോസ്-സ്‌പോക്ക് വീലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നില്ല, പകരം പൂർണ്ണമായും ഇറക്കുമതി ചെയ്യുന്നതാണ്, അതുകൊണ്ടാണ് ഇവ വളരെ ചെലവേറിയതായത്. പുതിയ ട്രയംഫ് സ്‌ക്രാംബ്ലർ 400 XC കൂടുതൽ ഓഫ്-റോഡ് പതിപ്പാണ്, ട്യൂബ്‌ലെസ് ക്രോസ്-സ്‌പോക്ക് വീലുകൾ, അലുമിനിയം സമ്പ് ഗാർഡ്, ബെല്ലി പാൻ, പുതിയ മഞ്ഞ പെയിന്റ് സ്‌കീം, ഉയർന്ന മൗണ്ടഡ് ഫ്രണ്ട് മഡ്‌ഗാർഡ്, ബോഡി-കളർ ഫ്ലൈ സ്‌ക്രീൻ തുടങ്ങിയവ ഉൾപ്പെടെ പ്രധാന മാറ്റങ്ങളോടെയാണ് ഇത് വരുന്നത്.

2026 ട്രയംഫ് സ്‌ക്രാംബ്ലർ 400 XC, സ്റ്റാൻഡേർഡ് സ്‌ക്രാംബ്ലർ 400 X -ൽ നിന്നുള്ള 398 സിസി മോട്ടോർ, സസ്‌പെൻഷൻ, ബ്രേക്കിംഗ് എന്നിവ ഉൾപ്പെടെയുള്ള മെക്കാനിക്കൽ ഘടകങ്ങൾ നിലനിർത്തുന്നു. ബൈക്കിന്റെ ബാക്കി ഭാഗങ്ങൾ അതേപടി തുടരുന്നു. 398 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ആണ് ഹൃദയം. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ മോട്ടോർ 39.5 bhp കരുത്തും 37.5 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. മുന്നിൽ യുഎസ്‍ഡി ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നു. ഡിസ്‍ക് ബ്രേക്കുകളിൽ നിന്നാണ് ബ്രേക്കിംഗ്. സ്വിച്ചബിൾ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ഇതിന് സഹായിക്കുന്നു. സ്റ്റാൻഡേർഡ് സ്ക്രാംബ്ലർ 400 X നെ അപേക്ഷിച്ച് ഹാർഡ്‌വെയർ മാറ്റമില്ലാതെ തുടരുന്നു.

2.94 ലക്ഷം രൂപ ആണ് സ്‌ക്രാംബ്ലർ 400 XC യുടെ എക്സ്-ഷോറൂം വില. ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകൾ ലഭിക്കുന്ന ഇന്ത്യയിൽ നിർമ്മിച്ച നാലാമത്തെ മോട്ടോർസൈക്കിളാണിത്. റോയൽ എൻഫീൽഡ് ഗോവ ക്ലാസിക് 350 , റോയൽ എൻഫീൽഡ് ഹിമാലയൻ 450 , കെടിഎം 390 അഡ്വഞ്ചർ എന്നിവയാണ് ഇതേ മോഡലുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് ബൈക്കുകൾ.