ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് സ്കൂട്ടറായ ഓർബിറ്റർ വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കി. ഇതോടൊപ്പം, ബാറ്ററി-ആസ്-എ-സർവീസ് (ബാസ്) എന്ന പുതിയ മോഡലും അവതരിപ്പിച്ചു, ഇത് വാഹനത്തിൻ്റെ പ്രാരംഭ വില ഗണ്യമായി കുറയ്ക്കുന്നു.
ഇരുചക്ര-മുച്ചക്ര വാഹന മേഖലയിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സ്‍കൂട്ടറായ ടിവിഎസ് ഓര്‍ബിറ്റര്‍ വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കിക്കൊണ്ട് ഇവി വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. ഉപഭോക്താക്കള്‍ക്ക് പുതിയതും ലളിതവുമായ രീതിയില്‍ സ്വന്തമാക്കാവുന്ന തരത്തില്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി-ആസ്-എ-സര്‍വീസ് (ബാസ്) മോഡലും അവതരിപ്പിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ടിവിഎസ് ഓര്‍ബിറ്റര്‍ വി1ന്‍റെയും, ബാറ്ററി-ആസ്-എ-സര്‍വീസ് പദ്ധതിയുടെ അവതരണത്തോടെ ടിവിഎസ് മോട്ടോറിന്‍റെ ഇലക്ട്രിക് സ്‍കൂട്ടര്‍ ശ്രേണി ഇനി പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 49,999 രൂപ ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വിലയില്‍ ലഭ്യമാവും. ബാസ് മോഡല്‍ വാഹനത്തിന്‍റെ പ്രാരംഭ വില കുറയ്ക്കുന്നതിനൊപ്പം, ബാറ്ററിക്ക് ദീര്‍ഘകാല ഉറപ്പും ഉപഭോക്താക്കള്‍ക്ക് മന:സമാധാനവും ഇതിലൂടെ ലഭിക്കും. ബാസ് പ്ലാന്‍ ഇല്ലാതെ പുതിയ മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 84,500 രൂപ ഡല്‍ഹി എക്സ്ഷോറൂം വിലയില്‍ ടിവിഎസ് ഓര്‍ബിറ്റര്‍ വി1 സ്വന്തമാക്കാം.
നഗരങ്ങളിലെ ഇരുചക്ര വാഹന യാത്രക്കാര്‍ ദൈനംദിന ഇലക്ട്രിക് യാത്രകള്‍ ലളിതവും പ്രായോഗികവുമാക്കാന്‍ രൂപകല്‍പന ചെയ്തതാണ് 1.8 കെഡബ്ല്യുഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ടിവിഎസ് ഓര്‍ബിറ്റര്‍ വി1. ഈ അവതരണത്തോടെ ടിവിഎസ് ഓര്‍ബിറ്റര്‍ ശ്രേണി 1.8 കെഡബ്ല്യുഎച്ച് ശേഷിയുള്ള വി1, 3.1 കെഡബ്ല്യുഎച്ച് ശേഷിയുള്ള വി2 എന്നിങ്ങനെ രണ്ട് വേരിയന്‍റുകളില്‍ ഇനി ലഭ്യമാവും.
പ്രായോഗികമായ നഗര യാത്രകള്‍ക്കായി രൂപകല്‍പന ചെയ്ത ടിവിഎസ് ഓര്‍ബിറ്റര്‍ വി1, 86 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് ഐഡിസി റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 2 മണിക്കൂര്‍ 20 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധ്യമാകുന്നതിലൂടെ ദൈനംദിന യാത്രാ ആവശ്യങ്ങള്‍ക്ക് ഇത് ഏറെ അനുയോജ്യവുമാവും. കണക്റ്റഡ് മൊബൈല്‍ ആപ്പ്, വൈസറോടു കൂടിയ ഫ്രണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, ഇന്‍കമിങ് കോള്‍ ഡിസ്പ്ലേയോടു കൂടിയ കളര്‍ എല്‍സിഡി ക്ലസ്റ്റര്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടിവിഎസ് ഓര്‍ബിറ്റര്‍ വി1 യാത്ര കൂടുതല്‍ സുഖകരവും സൗകര്യപ്രദമാക്കുകയും ചെയ്യും.
സൗന്ദര്യബോധവും പ്രവര്‍ത്തനക്ഷമതയും കൃത്യമായി നിലനിര്‍ത്തി ആധുനികവും ആകര്‍ഷകവും ലക്ഷ്യബോധമുള്ളതുമായ ഒരു ഡിസൈന്‍ രീതിയാണ് ടിവിഎസ് ഓര്‍ബിറ്റര്‍ വി1 പിന്തുടരുന്നത് എന്ന് കമ്പനി പറയുന്നു. 845 എംഎം നീളമുള്ള ഇതിന്‍റെ ഫ്ളാറ്റ്-ഫോം സീറ്റ് വാഹനം ഓടിക്കുന്നയാള്‍ക്കും പിന്നിൽ ഇരിക്കുന്നയാള്‍ക്കും ഒരുപോലെ സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നു. 290 എംഎം സ്ട്രെയ്റ്റ്ലൈന്‍ ഫൂട്ട്ബോര്‍ഡ് കാലുകള്‍ വയ്ക്കാന്‍ ആവശ്യത്തിന് സ്ഥലം നല്‍കുന്നു. വീതിയുള്ളതും നിവര്‍ന്നു നില്‍ക്കുന്നതുമായ ഹാന്‍ഡില്‍ബാര്‍ മികച്ച എര്‍ഗണോമിക് റൈഡിങ് പോസ്ചര്‍ നല്‍കുന്നതിനാല്‍ ദൈനംദിന യാത്രകള്‍ ആയാസരഹിതമാകും. കൂടാതെ രണ്ട് ഹെല്‍മെറ്റുകള്‍ വരെ വയ്ക്കാന്‍ പാകത്തിലുള്ളതാണ് സീറ്റിനടിയിലുള്ള 34 ലിറ്റര്‍ സ്റ്റോറേജ് സൗകര്യം. ഇത് സ്‍കൂട്ടറിന്‍റെ പ്രായോഗികതയെ വര്‍ധിപ്പിക്കുന്നു.


