ടിവിഎസ് മോട്ടോർ ഇന്ത്യയുടെ ജനപ്രിയ ബൈക്കായ ടിവിഎസ് റൈഡർ 125, പുറത്തിറങ്ങി നാല് വർഷത്തിനുള്ളിൽ 16 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടു.
ടിവിഎസ് മോട്ടോർ ഇന്ത്യ തങ്ങളുടെ ഇരുചക്ര വാഹന പോർട്ട്‌ഫോളിയോയിൽ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. കമ്പനിയുടെ ജനപ്രിയ ബൈക്കായ ടിവിഎസ് റൈഡർ 125, പുറത്തിറങ്ങി നാല് വർഷത്തിനുള്ളിൽ 16 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന മറികടന്നു. 2021 സെപ്റ്റംബറിൽ പുറത്തിറക്കിയ റൈഡർ 125 സിസി വിഭാഗത്തിലെ ടിവിഎസിന്റെ ആദ്യ പ്രവേശനമായിരുന്നു. അതിന്റെ ശക്തമായ പ്രകടനം, സ്റ്റൈലിഷ് ഡിസൈൻ, താങ്ങാനാവുന്ന വില എന്നിവ ആഭ്യന്തര, വിദേശ വിപണികളിൽ ഇതിനെ വളരെ ജനപ്രിയമാക്കി.
കമ്പനിയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025 ഓഗസ്റ്റ് വരെ 16,04,355 യൂണിറ്റ് റൈഡർ വിറ്റഴിക്കപ്പെട്ടു. ഇതിൽ 13.5 ലക്ഷം യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിക്കപ്പെട്ടു. അതേസമയം 2.45 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ടിവിഎസ് മോട്ടോറിന്റെ മൊത്തം മോട്ടോർസൈക്കിൾ വിൽപ്പനയിൽ റൈഡർ 125 മാത്രം 39 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്.
വിൽപ്പന കണക്കുകൾ നോക്കുമ്പോൾ, 2022 സാമ്പത്തിക വർഷത്തിൽ 76,742 യൂണിറ്റുകളുമായി ആരംഭിച്ച റൈഡർ, 2023- സാമ്പത്തിക വർഷത്തിൽ 2,39,288 യൂണിറ്റുകളും 2024- സാമ്പത്തിക വർഷത്തിൽ 4,78,443 യൂണിറ്റുകളും വിറ്റു. എങ്കിലും 2025 സാമ്പത്തിക വർഷത്തിൽ 16 ശതമാനം ഇടിവ് സംഭവിക്കുകയും വിൽപ്പന 3,99,819 യൂണിറ്റുകളായി ചുരുങ്ങുകയും ചെയ്തു. എന്നാൽ 2025 ജൂലൈ ആയപ്പോഴേക്കും 1,63,855 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് അത് വീണ്ടും ശക്തി പ്രാപിച്ചു. അതേസമയം, കയറ്റുമതിയിലും വൻ വളർച്ചയുണ്ടായി. 2025 സാമ്പത്തിക വർഷത്തിൽ 71,341 യൂണിറ്റുകൾ വിദേശത്തേക്ക് അയച്ചു.
7,500 rpm-ൽ 11bhp പവറും 6,000 rpm-ൽ 11.75Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 124.8 സിസി 3-വാൽവ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് റൈഡർ 125-ന് കരുത്തേകുന്നത്. ശക്തമായ എഞ്ചിൻ, ആധുനിക രൂപകൽപ്പന, യുവ ജനങ്ങ8ക്ക് അനുയോജ്യമായ സവിശേഷതകൾ എന്നിവ ടിവിഎസ് റൈഡർ 125നെ ഈ വിഭാഗത്തിലെ ഏറ്റവും ഹിറ്റ് ബൈക്കാക്കി മാറ്റി. നിലവിൽ, ഇന്ത്യയിൽ ടിവിഎസ് റൈഡറിന്‍ഫെ പ്രാരംഭ എക്സ്-ഷോറൂം വില 87,625 രൂപയാണ്.
