Asianet News MalayalamAsianet News Malayalam

ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക് എഫ് ഐ പി ദേശീയ പുരസ്‌കാരം

 വായനക്കാരുടെ ഇഷ്ടാനുസരണം ഏതുതാളുകളിലൂടെയും വായന തുടര്‍ന്ന് പൂര്‍ത്തിയാക്കാവുന്ന വിധമാണ് തരകന്‍സ് ഗ്രന്ഥവരി എന്ന നോവല്‍ പുറത്തിറങ്ങിയത്. 
 

10 FIP national awards for DC Books
Author
First Published Sep 23, 2022, 9:07 PM IST

മികച്ച അച്ചടിയ്ക്കും രൂപകല്പനയ്ക്കുമുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സിന്റെ ദേശീയ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക് ലഭിച്ചു. ആകെ പത്തു പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സിന് ലഭിച്ചത്.  വായനക്കാരുടെ ഇഷ്ടാനുസരണം ഏതുതാളുകളിലൂടെയും വായന തുടര്‍ന്ന് പൂര്‍ത്തിയാക്കാവുന്ന വിധമാണ് തരകന്‍സ് ഗ്രന്ഥവരി എന്ന നോവല്‍ പുറത്തിറങ്ങിയത്. 

മറ്റു പുരസ്‌കാരങ്ങള്‍: ഇന്ത്യയുടെ വീണ്ടെടുക്കല്‍, ബി രാജീവന്‍ -റഫറന്‍സ് ബുക്ക്, വൈറസ്, പ്രണയ് ലാല്‍-സയന്റിഫിക്/ടെക്നിക്കല്‍/മെഡിക്കല്‍ ബുക്സ്,ആര്‍ച്ചര്‍, പൗലോ കൊയ്ലോ -ആര്‍ട്ട് ആന്‍ഡ് കോഫി ടേബിള്‍ ബുക്‌സ്, മലയാളം പകര്‍ത്ത്/വര്‍ക്ക് ബുക്ക് -ടെക്സ്റ്റ് ബുക്സ്, Teaching Basic Design In Architecture -ടെക്സ്റ്റ് ബുക്സ്, കോളജ്, ഇംഗ്ലീഷ്, പച്ചക്കുതിര-ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ, ശ്രേഷ്ഠഭാഷ പാഠാവലി-8-ടെക്സ്റ്റ് ബുക്ക്), മലയാളം സാഹിത്യം-1 -ടെക്സ്റ്റ് ബുക്സ്, കോളജ്, DSMAT -ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്, ഇംഗ്ലീഷ്.

സെപ്റ്റംബര്‍ 30ന് രാവിലെ പത്ത് മണിക്ക് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
 

Follow Us:
Download App:
  • android
  • ios