Asianet News MalayalamAsianet News Malayalam

ഡിസി ബുക്‌സ് ക്രൈം ഫിക്ഷന്‍ പുരസ്കാരം ശിവൻ എടമനയുടെ 'ന്യൂറോ ഏരിയ'ക്ക്

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡിസി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍  മത്സരത്തിൽ  ശിവന്‍ എടമന രചിച്ച 'ന്യൂറോ ഏരിയ' മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു

DC Books Crime Fiction Award for Shivan Edamanas Neuro Area
Author
Kerala, First Published Dec 19, 2020, 6:29 PM IST

തിരുവനന്തപുരം: അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡിസി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍  മത്സരത്തിൽ  ശിവന്‍ എടമന രചിച്ച 'ന്യൂറോ ഏരിയ' മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു.

50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. ഡോ. പികെ. രാജശേഖരൻ, സിവി ബാലകൃഷ്ണൻ, ജി ആർ ഇന്ദുഗോപൻ എന്നിവരടങ്ങുന്ന സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്. പുരസ്കാര വിതരണം 2021 ജനുവരി 12 ന് നടക്കും. സംവിധായകന്‍ ജിത്തു ജോസഫാണ് ഫലപ്രഖ്യാനം നടത്തിയത്. 

ന്യൂറോ ഏരിയയ്ക്ക് പുറമേ  ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്, കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. ബാലരമയിൽ സീനിയർ സബ് എഡിറ്ററാണ് ശിവൻ എടമന.

Follow Us:
Download App:
  • android
  • ios