കഴിഞ്ഞ വര്‍ഷം സ്പെഷ്യല്‍ ഫിഷറീസ് ആന്‍ഡ് അക്വകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്‍റ് ഫണ്ട് (എഫ്ഐഡിഎഫ്) എന്ന പേരില്‍ മത്സ്യബന്ധന മേഖലയ്ക്കായി 7,522 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചിരുന്നു. 2020 ആകുമ്പോള്‍ മത്സ്യ ഉല്‍പ്പാദനം 15 മില്യണ്‍ ടണ്‍ ആക്കുകയാണ് നീല വിപ്ലവത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ആദ്യ ബജറ്റില്‍ മത്സ്യബന്ധന മേഖലയ്ക്ക് കരുത്ത് പകരുന്ന വന്‍ പ്രഖ്യാപനം ഉണ്ടായി. മത്സ്യ ഉല്‍പാദനം വര്‍ധിപ്പിക്കുക, മത്സ്യ വിപണി മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യ വികസനം വിപുലമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി മത്സ്യ സമ്പദാ യോജനയെന്ന പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 

മത്സ്യബന്ധന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നീല വിപ്ലവത്തിനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇന്ത്യ ഉടനീളം വിപുലമായ തോതില്‍ ഈ പദ്ധതി നടപ്പാക്കാനാണ് ബജറ്റ് നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം സ്പെഷ്യല്‍ ഫിഷറീസ് ആന്‍ഡ് അക്വകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്‍റ് ഫണ്ട് (എഫ്ഐഡിഎഫ്) എന്ന പേരില്‍ മത്സ്യബന്ധന മേഖലയ്ക്കായി 7,522 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചിരുന്നു. 2020 ആകുമ്പോള്‍ മത്സ്യ ഉല്‍പ്പാദനം 15 മില്യണ്‍ ടണ്‍ ആക്കുകയാണ് നീല വിപ്ലവത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2022 -23 ആകുമ്പോള്‍ ഇത് 20 മില്യണ്‍ ടണ്ണിലേക്ക് എത്തിക്കുകയും സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. 

ഫിഷറീസിനായി പ്രത്യേക വകുപ്പ് നീല വിപ്ലവത്തിന് കരുത്തുപകരുന്നതിന്‍റെ ഭാഗമാണ്. എഫ്ഐഡിഎഫ് മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ചെലവഴിക്കും.