മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ നിക്ഷേപം വർധിക്കാൻ കാരണമായെന്നും സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്ന് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ നിക്ഷേപം വർധിക്കാൻ കാരണമായെന്നും സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. യാത്രക്ക് ശേഷം ലഭിച്ച ആശയങ്ങൾ വിവിധ മേഖലകളിൽ നടപ്പാക്കും. 

Kerala Budget 2023 Live Updates l Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്