ലിഥിയം ബാറ്ററിയുടെ വില കുറയുന്നതിനാൽ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെ വില കുറഞ്ഞേക്കും.

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള അവതരിപ്പിച്ച ബജറ്റിൽ ചില സാധനങ്ങളുടെ വില കുറയും. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍ എന്നിവയുടെ വില കുറയും. ലിഥിയം ബാറ്ററിയുടെ വില കുറയുന്നതിനാൽ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെ വില കുറഞ്ഞേക്കും. അതേസമയം, സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കുകയും ചെയ്യും. 

Union Budget 2023 Live Updates | Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്