Asianet News MalayalamAsianet News Malayalam

രാഹുൽ ​ഗാന്ധി ലോക്സഭയിൽ; കൈയടിച്ച് സ്വീകരിച്ച് കോൺ​ഗ്രസ് അം​ഗങ്ങൾ

. കഴിഞ്ഞ ദിവസമാണ് രാഹുൽ ​ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിച്ചത്. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 135 ദിവസം പിന്നിട്ട് കശ്മീരിലെത്തുകയായിരുന്നു.

Rahul Gandhi reach Loksabha for Union Budget 2023 prm
Author
First Published Feb 1, 2023, 11:23 AM IST

ദില്ലി: കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധി ബജറ്റ് സമ്മേളനത്തിനായി ലോക്സഭയിൽ എത്തി. ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് രാഹുൽ ലോക്സഭയിൽ എത്തിയത്. മുദ്രാവ്യം വിളികളോടെയാണ് കോൺ​ഗ്രസ് അം​ഗങ്ങൾ രാഹുൽ ​ഗാന്ധിയെ സഭയിലേക്ക് സ്വാ​ഗതം ചെയ്തത്. കഴിഞ്ഞ ദിവസമാണ് രാഹുൽ ​ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിച്ചത്. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 135 ദിവസം പിന്നിട്ട് കശ്മീരിലെത്തുകയായിരുന്നു. രാഹുൽ ​ഗാന്ധി ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അതിനിടയിലാണ് രാഹുൽ കോൺ​ഗ്രസ് അം​ഗങ്ങളെ ആവേശത്തിലാക്കി സഭയിൽ എത്തിയത്. 
 

Follow Us:
Download App:
  • android
  • ios