Asianet News MalayalamAsianet News Malayalam

കുതിക്കാൻ റെയിൽവേ, ലക്ഷ്യം അതിവേ​ഗ ട്രെയിനുകൾ; ബജറ്റിൽ അനുവദിച്ചത് 2.40 ലക്ഷം കോടി

റെയിൽവേയിൽ സമ​ഗ്ര മാറ്റത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ ട്രെയിനുകൾ അനുവദിക്കാനും പദ്ധതിയുണ്ട്.

Union Budget 2023 allocate 2.40 lakh crore to railway
Author
First Published Feb 1, 2023, 12:03 PM IST

ദില്ലി: കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2.40 ലക്ഷം കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2014ന് ശേഷം റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും അവർ വ്യക്തമാക്കി. റെയിൽവേയിൽ സമ​ഗ്ര മാറ്റത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ ട്രെയിനുകൾ അനുവദിക്കാനും പദ്ധതിയുണ്ട്. പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കാനും പുതിയ പാതകൾ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും റെയിൽവേ കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പിഎം ​ഗതിശക്തി, നാഷണൽ ലോജിസ്റ്റിക്സ് പദ്ധതികളിലെ പ്രധാന ഭാ​ഗം റെയിൽവേയാണ്. 

റെയിൽവേക്ക് മൂലധനച്ചെലവുകൾക്കായി 1.37 ലക്ഷം കോടി രൂപയും റവന്യൂ ചെലവുകൾക്കായി 3,267 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. മുൻ സാമ്പത്തിക വർഷത്തെ വിഹിതത്തേക്കാൾ 17% വർധനയാണ് റെയിൽവേ ഫണ്ടിലുണ്ടായത്. നടപ്പുവർഷത്തിൽ, ഒക്‌ടോബർ 31-ഓടെ ബജറ്റ് വിഹിതത്തിന്റെ  93% പൂർത്തിയാക്കി. ചരക്ക്, യാത്രക്കാരുടെ വരുമാനത്തിൽ നിന്നുള്ള വരുമാനം 2023 സാമ്പത്തിക വർഷത്തിൽ വർധനവുണ്ടായി. യാത്രക്കാരുടെ വരുമാനം നവംബർ 30 വരെ 76% ഉയർന്നപ്പോൾ ചരക്ക് വരുമാനം 16% ഉയർന്നു. അടുത്ത സാമ്പത്തിക വർഷത്തിലും വരുമാന വർധനവുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 

Follow Us:
Download App:
  • android
  • ios