Asianet News MalayalamAsianet News Malayalam

'പൊളിറ്റിക്കല്‍' സോറി 'പൊല്യുട്ടട്ട്' ബജറ്റ് പ്രസംഗത്തിനിടെ നാക്കുപിഴ; ഉടന്‍ തിരുത്തി ധനമന്ത്രി

പൊല്യുട്ടട്ട് വെഹിക്കിള്‍ എന്നതിന് പകരം പൊളിറ്റിക്കല്‍ എന്നായിരുന്നു നിർമല സീതാരാമന്‍ പറഞ്ഞത്. നാവ് പിഴവ് ധനമന്ത്രി ഉടനെ തിരുത്തുകയും ചെയ്തു.  

Union Budget 2023 Nirmala Sitharaman says wants to replace old political vehicles, sorry no, polluting vehicles
Author
First Published Feb 1, 2023, 6:08 PM IST

ദില്ലി: ബജറ്റ് പ്രസംഗത്തിനിടെ വന്ന നാവു പിഴയും വാർത്താസമ്മേളനത്തിലെ പ്രതിപക്ഷ വിമ‍ർശനത്തെ കുറിച്ചുള്ള ചോദ്യത്തോട് തട്ടിക്കയറിയതും ഇത്തവണത്തെ ബജറ്റ് ദിനത്തിലെ നാടകീയതയായി. മലിനീകരണം ഉണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ മാറ്റുന്നതിനായുള്ള കേന്ദ്ര സ‍ഹായത്തെ കുറിച്ച് പറയുമ്പോഴാണ് ധനമന്ത്രിക്ക് നാവ് പിഴച്ചത്. 

പൊല്യുട്ടട്ട് വെഹിക്കിള്‍ എന്നതിന് പകരം പൊളിറ്റിക്കല്‍ എന്നായിരുന്നു നിർമല സീതാരാമന്‍ പറഞ്ഞത്. നാവ് പിഴവ് ധനമന്ത്രി ഉടനെ തിരുത്തുകയും ചെയ്തു. ചിരിച്ച പ്രതിപക്ഷത്തെ നോക്കി തിരുത്തി പറഞ്ഞ് അതേ നാണയത്തില്‍ ധനമന്ത്രി തിരിച്ചടിച്ചു. ഗതാഗത വകുപ്പ് മന്ത്രിയായ നിതിൻ ഗഡ്കരിയും സഭയിലെ തമാശ ആസ്വദിക്കുന്നുണ്ടായിരുന്നു. സഭയില്‍ ചിരിച്ച മന്ത്രി പക്ഷെ, ബജറ്റ് സമ്മേളനത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തില്‍ പ്രതിപക്ഷ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തോട് രോഷകുലയായാണ് മറുപടി പറഞ്ഞത്.

Also Read: Union Budget 2023 Live Updates: ബജറ്റ് 2023: ആദായ നികുതിയിൽ മാറ്റം; കൈയ്യടി നേടി ധനമന്ത്രി

അതേസമയം, അവതരിപ്പിച്ച അഞ്ച് ബജറ്റുകളിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞതായിരുന്നു നിര്‍മല സീതാരാമന്‍റെ ഇന്നത്ത ബജറ്റ്. 87 മിനിറ്റെടുത്താണ് നിർമല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. 2020 ൽ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ദീർഘമായ ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ റെക്കോർഡ് ഇട്ടിരുന്നു. രണ്ട് മണിക്കൂറും നാല്‍പ്പത് മിനിറ്റും ആയിരുന്നു 2020ലെ ബജറ്റ് അവതരണ ദൈർഘ്യം. 2021 ല്‍ ഒരു മണിക്കൂറും അന്‍പത് മിനിറ്റുമായിരുന്നു ദൈർഘ്യം. 2022 ല്‍ 92 മിനിറ്റ് നേരമാണ് ബജറ്റ് അവതരണത്തിന് എടുത്തത്. എന്നാല്‍, ഇത്തവണ ബജറ്റ് അവതരണത്തിന് എടുത്ത്  87 മിനിറ്റ് നേരം മാത്രം. 

കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ

  • 6000 കോടി മത്സ്യ രംഗത്തെ വികസനത്തിന്, 157 നഴ്സിങ് കോളേജുകൾ
  • 15000 കോടി ഗോത്ര വിഭാഗങ്ങൾക്ക്
  • തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം
  • രാജ്യത്ത് മൂലധന നിക്ഷേപം കൂടി
  • ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും
  • റെയിൽവേക്ക് 2.4 ലക്ഷം കോടി
  • എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ
  • പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും.
  • 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.
  • കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും
  • കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.
  • പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും.
  • സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും.
  • നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും.
  • പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.
  • വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും.
  • പ്രാദേശിക ടൂറിസം വികസനത്തിനായി " ദേഖോ അപ്നാ ദേശ് " തുടരും
  • അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും
Follow Us:
Download App:
  • android
  • ios