വിഷ്വൽ മീഡിയ വിഭാഗത്തിലെ ഇന്റേൺഷിപ്പിന് വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിംഗ്, സ്റ്റിൽ ക്യാമറ എന്നിവയിൽ പ്രാവീണ്യം ഉണ്ടാവണം.
തിരുവനന്തപുരം: റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ – പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ് അവസരം. വിഷ്വൽ മീഡിയ വിഭാഗത്തിലെ ഇന്റേൺഷിപ്പിന് വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിംഗ്, സ്റ്റിൽ ക്യാമറ എന്നിവയിൽ പ്രാവീണ്യം ഉണ്ടാവണം.
രണ്ടാമത്തെ ഇന്റേൺഷിപ്പ് ഒഴിവിൽ അച്ചടി, ഓൺലൈൻ സാമൂഹ്യമാധ്യമങ്ങളിൽ പ്രാവീണ്യം വേണം. നിയമനം ഒരു വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ്. പ്രതിമാസം 10,000 രൂപയും, സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്നുള്ള ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് 25നകം അപേക്ഷ സമർപ്പിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. വെബ്സൈറ്റ്: https://ildm.kerala.gov.in/en. ഇ-മെയിൽ: ildm.revenue@gmail.com. ഫോൺ: 9446066750, സന്തോഷ്. എൻ. പി. (പബ്ലിക് റിലേഷൻസ് ഓഫീസർ, റവന്യൂ വകുപ്പ് 9447302431) പി.എൻ.എക്‌സ്. 5523/2023
