Asianet News MalayalamAsianet News Malayalam

കാഴ്ചപരിമിതരായവർക്കുള്ള വിദ്യാലയത്തിൽ ഏഴാം ക്ലാസ് വരെ പ്രവേശനം

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. 
 

admission starts partially blind students in school
Author
Trivandrum, First Published Feb 18, 2021, 10:31 AM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. 

പൊതുവിഷയങ്ങൾക്കു പുറമെ ഉപകരണസംഗീതം, സംഗീതം ഇവർക്ക് അനുയോജ്യമായ ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യ പരിശീലനം, കായികവിദ്യാഭ്യാസം എന്നിവയും ലഭ്യമാക്കും. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് കലാസാഹിത്യ പുസ്തകങ്ങളും, വിവിധ മതഗ്രന്ഥങ്ങൾ, പുരാണ ഇതിഹാസ ഗ്രന്ഥങ്ങൾ അടങ്ങിയ ബ്രയിൽ പുസ്തകങ്ങളുടെയും, സിഡിയിൽ തയ്യാറാക്കിയ ഓഡിയോ പുസ്തകങ്ങളുടെയും ശേഖരമടങ്ങിയ ബ്രെയിൽ ലൈബ്രറി ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ സ്‌കൂൾ മേൽവിലാസത്തിൽ കത്ത് മുഖേനയോ നേരിട്ടോ ബന്ധപ്പെടണം. വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം. ഫോൺ: 0471-2328184, 8547326805.

Follow Us:
Download App:
  • android
  • ios