Asianet News MalayalamAsianet News Malayalam

Kite Master Trainer : കൈറ്റിൽ മാസ്റ്റർ ട്രെയിനർ: അധ്യാപകർക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം

 ഐ.ടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വർക്കിംഗ് അറേഞ്ച്‌മെന്റ് വൃവസ്ഥയിൽ അതത് ജില്ലകളിലായിരിക്കും മാസ്റ്റർ ട്രെയിനർമാരെ നിയോഗിക്കുന്നത്. 

application date extended for kite master trainer
Author
Trivandrum, First Published Jul 22, 2022, 9:08 AM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള (KITE) കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോാളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐ.ടി തത്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് (Master Trainer) മാസ്റ്റർ ട്രെയിനർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 26 വരെ നീട്ടി. പ്രൈമറി-ഹൈസ്‌കൂൾ അധ്യാപകർക്കൊപ്പം ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകർക്കും അപേക്ഷിക്കാം. ഐ.ടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വർക്കിംഗ് അറേഞ്ച്‌മെന്റ് വൃവസ്ഥയിൽ അതത് ജില്ലകളിലായിരിക്കും മാസ്റ്റർ ട്രെയിനർമാരെ നിയോഗിക്കുന്നത്. വിശദാംശങ്ങൾക്ക്: www.kite.kerala.gov.in.

ഫോട്ടോ ജേണലിസം കോഴ്സ് സ്പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്ററില്‍ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് ആറിന് മുമ്പ് അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലം സെന്ററില്‍ പ്രവൃത്തി ദിവസം രാവിലെ 10നും വൈകീട്ട് നാലിനും ഇടയില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യത. ഫോണ്‍: 0471 2726275, 0484 2422275.

ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും നടപ്പാക്കുന്ന നൂതന ആശയങ്ങളുടെ മികവിനുള്ള 2018, 2019, 2020 വർഷങ്ങളിലെ ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷൻസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പബ്ലിക് സർവീസ് ഡെലിവറി, പേഴ്സൺ മാനേജ്മെന്റ്, പ്രൊസീജ്യറൽ ഇന്റെർവെൻഷൻ, ഡെവലപ്മെന്റൽ ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലെ മികവിനാണു പുരസ്‌കാരങ്ങൾ. അഞ്ചു ലക്ഷം രൂപയാണ് ഓരോ ഇനത്തിലും പുരസ്‌കാരത്തുകയായി ലഭിക്കുക.

2018ൽ പബ്ലിക് ഡെലിവറി വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പ്രൊസീജ്യറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കേരള പൊലീസ് സൈബർ ഡോമും പുരസ്‌കാരത്തിന് അർഹരായി. 2019ലെ പബ്ലിക് ഡെലിവറിയിലെ മികവിനുള്ള പുരസ്‌കാരം റവന്യൂ ഇ-പേമെന്റ് സിസ്റ്റത്തിനാണ്. പ്രൊസീജ്യറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കൈറ്റ് ഐടി ക്ലബ്, ലിറ്റിൽ കൈറ്റിസ്, ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ് എന്നിവയും ഡെവലപ്മെന്റൽ ഇന്റർവെൻഷൻ വിഭാഗത്തിൽ നമ്മുടെ കോഴിക്കോട്- കോഴിക്കോട് ജില്ലാ ഭരണകൂടവും പുരസ്്കാരത്തിന് അർഹരായി. ഇന്നൊവേറ്റിവ് ആൻഡ് പാർട്ടിസിപ്പേറ്ററി പബ്ലിക് സർവീസ് ഡെലിവറി വിഭാഗത്തിൽ എറണാകുളം മണീട് കുടുംബാരോഗ്യ കേന്ദ്രത്തിനു പ്രത്യേക പുരസ്‌കാരമുണ്ട്. ഇവർക്ക് 2.5 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. 2020ലെ പബ്ലിക് ഡെലിവറി സർവീസ് പുരസ്‌കാരം കെ.എസ്.ഐ.ഡി.സിയുടെ കെസ്വിഫ്റ്റിനാണ്. പേഴ്സണൽ മാനേജ്മെന്റിൽ കിലയുടെ മൂഡിൽ ഓൺലൈൻ ലേണിങ് സംവിധാനം പുരസ്‌കാരം നേടി. ഡിജിറ്റൽ സയൻസ് യൂണിവേഴ്സിറ്റിക്ക് പ്രത്യേക പുരസ്‌കാരവുമുണ്ട്.

Follow Us:
Download App:
  • android
  • ios