Asianet News MalayalamAsianet News Malayalam

സ്പെഷൽ സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ തീയതി നീട്ടി; വിശദാംശങ്ങളറിയാം

സ്പെഷ്യൽ സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26 വരെ നീട്ടി.

application date extended of special scholarship
Author
First Published Dec 15, 2022, 2:49 PM IST

തിരുവനന്തപുരം: പിന്നാക്ക വിഭാഗത്തിൽ (OBC) ഉൾപ്പെട്ടതും, മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതും മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് സംസ്ഥാനത്തെ ഗവൺമെന്റ്/ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നതുമായ വിദ്യാർഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. കൊല്ലം: 0474 2914417, എറണാകുളം: 0484 2983130, പാലക്കാട്: 0491 2505663, കോഴിക്കോട്: 0495 2377786.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
 
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തേക്കുളള സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള അവസാന തീയതി 2022 ഡിസംബര്‍ 31 വരെ നീട്ടി. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/  ഐ.സി. എസ്.ഇ / സി.ബി.എസ്.ഇ /എന്നീ സ്‌കൂള്‍/ കോളജുകളില്‍ വിവിധ കോഴ്‌സുകളില്‍ (എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ) പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. 

 പ്ലസ്‌വണ്‍ മുതലുള്ള  കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍  കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം.  സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നിന്ന് നേരിട്ടും കൂടാതെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmtwwfb.org ലും ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ 2022 ഡിസംബര്‍ 31 നകം   ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 0483- 2734941.

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം

Follow Us:
Download App:
  • android
  • ios