തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.  പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് ലാപ്ടോപ്പും ലഭിക്കും. കേരള അബ്കാരി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും.  അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.  സ്‌കോളര്‍ഷിപ്പ്, ലാപ്ടോപ്പ് എന്നിവ ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ക്കായി കേരള അബ്കാരി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളുമായോ 0471-24600667, 2460397 എന്ന ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം.