Asianet News MalayalamAsianet News Malayalam

കൈറ്റില്‍ മാസ്റ്റര്‍ട്രെയിനറാവാന്‍ അധ്യാപകർക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം

ഐടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ അതത് ജില്ലകളിലായിരിക്കും മാസ്റ്റർട്രെയിനർ‍മാരെ നിയോഗിക്കുന്നത്. 

application invited for master trainer in kites
Author
Trivandrum, First Published Jul 18, 2022, 4:15 PM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനില്‍ (കൈറ്റ്) (KITE) ഐടി തല്‍പ്പരരായ സർക്കാർ, എയ്ഡഡ് സ്കൂള്‍ അധ്യാപകർക്ക് (Master Trainer) മാസ്റ്റര്‍ട്രെയിനര്‍മാരായി സേവനം അനുഷ്ഠിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 20 വരെ നീട്ടി. പ്രൈമറി - ഹൈസ്കൂള്‍ വിഭാഗത്തിലെ അധ്യാപകരാണ് അപേക്ഷിക്കേണ്ടത്. ഐടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ അതത് ജില്ലകളിലായിരിക്കും മാസ്റ്റർട്രെയിനർ‍മാരെ നിയോഗിക്കുന്നത്. വിശദാംശങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്.

ഐ.ഇ.എൽ.ടി.എസ് പരിശീലക ഒഴിവ്
കിറ്റ്‌സ് തിരുവനന്തപുരം സെന്ററിൽ ഐ.ഇ.എൽ.ടി.എസ് കോഴ്‌സിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ഇ.എൽ.ടി.എസ് പരിശീലകരുടെ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 30,000 രൂപ. ബിരുദധാരികളും ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ 7.5 ഉം അതിനു മുകളിൽ സ്‌കോർ ഉള്ളവരും ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 27.

ജല്‍ജീവന്‍ മിഷനില്‍ വൊളന്റിയര്‍
ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍, നാട്ടിക ഓഫീസില്‍ ജെ.ജെ.എം. വൊളന്റിയേഴ്‌സിനെ നിയമിക്കുന്നു. 179 ദിവസത്തേയ്ക്ക് പ്രതിദിനം 631 രൂപ നിരക്കിലാണ് നിയമനം. യോഗ്യത: ഐ.ടി.ഐ സിവില്‍/ ഡിപ്ലോമ സിവില്‍, കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്രവൃത്തി പരിചയം വേണം. യോഗ്യരായവര്‍ ജൂലൈ 20ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം നാട്ടിക പ്രൊജക്ട് ഡിവിഷന്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487-2391410


 

Follow Us:
Download App:
  • android
  • ios