ബിരുദധാരികള്‍ക്കും ഫലം കാത്തു നില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി മേയ് 30 വരെ നീട്ടി. ബിരുദധാരികള്‍ക്കും ഫലം കാത്തു നില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 6 മാസം ദൈര്‍ഘ്യമുള്ള സായാഹ്ന ജേണലിസം കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കും അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരിട്ടും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് :7591966995, 9496979690, 0471- 4614152.
Add Asianetnews as a Preferred Source



