സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ആണ് ക്ലാസ്സുകൾ.

തിരുവനന്തപുരം: സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. സൗണ്ട് എന്‍ജിനീയറിംഗ്, ആർ ജെ ട്രെയിനിങ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ആണ് ക്ലാസ്സുകൾ നടക്കുക.

രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000/- രൂപയാണ് ഫീസ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അടിസ്ഥാന യോഗ്യത പ്ലസ് ടു. അപേക്ഷ തപാല്‍ മുഖേനയോ, ഓണ്‍ലൈനായോ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് അക്കാദമിയുടെ www.kma.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: കൊച്ചി -6282919398, തിരുവനന്തപുരം - 9744844522. അപേക്ഷ അയക്കേണ്ട വിലാസം - സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.

താത്കാലിക ഒഴിവ്

എറണാകുളം: എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ എസി ടെക്നീഷ്യൻ, ക്രെയിൻ ഓപ്പറേറ്റർ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഐ.ടി.ഐ, എൻ.ടി.സി ഇൻ റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് / എൻ.ടി.സി ഇൻ ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക്ക് / ഇൻസ്ട്രുമെന്റ് മെക്കാനിക്ക് എന്നിവയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.18-45 വയസ്സാണ് പ്രായപരിധി. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 24 ന് മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ:0484-2422458