Asianet News MalayalamAsianet News Malayalam

ജോലിയുമായി 21കാരിക്ക് പിന്നാലെ ടിസിഎസും ഇൻഫോസിസും വിപ്രോയും; വേണ്ടെന്ന് യുവതി, ഒടുവിൽ കിട്ടിയത് അതുക്കുംമേലെ

ഇന്റേൺഷിപ്പ് പൂർത്തിയാക്കി ഏകദേശം ഒരു വർഷം കഴിയുമ്പോൾ  20 ലക്ഷം രൂപയിലേറെയാണു റിതിയുടെ വാർഷിക ശമ്പളം.

Bengaluru techie rejected 13 job offers include tcs, wipro and infosys, then she earns over Rs 20 lpa prm
Author
First Published Aug 16, 2023, 12:55 AM IST

ബെംഗളൂരു: പഠിച്ചിറങ്ങിയപ്പോൾ തന്നെ വമ്പൻ കമ്പനികളുടെ ജോലി വാ​ഗ്ദാനം നിരസിച്ച 21കാരിക്ക് ഒടുവിൽ വൻ ശമ്പളത്തിൽ മറ്റൊരു ജോലി. രാജ്യത്തെ പ്രധാന കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ 13 കമ്പനികളാണ് ബെം​ഗളൂരു സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ റിതി കുമാരിക്ക് ജോലി വാഗ്ദാനം ചെയ്തത്. എന്നാൽ ഇവയെല്ലാം നിരസിച്ച യുവതി ഇൻേൺഷിപ്പിന് ശേഷം ആ​ഗോള കമ്പനിയായ വാൾമാർട്ടിൽ 21 ലക്ഷം വാർഷിക ശമ്പളത്തിന് ജോലിയിൽ കയറി.

ഇന്ത്യൻ കമ്പനികൾ 17 ലക്ഷം രൂപ വാർഷിക ശമ്പളമായി നൽകാമെന്നും പറഞ്ഞിരുന്നെങ്കിലും യുവതി സ്വീകരിച്ചില്ല. പഠനം കഴിഞ്ഞ് കഴിവു തെളിയിച്ചപ്പോൾ തന്നെ മുൻനിര കമ്പനികളുടെ റിതിയുടെ പിന്നാലെ ജോലി വാ​ഗ്ദാനവുമായി എത്തി. മികച്ച ഏതെങ്കിലുമൊരു കമ്പനിയുടെ ഓഫർ സ്വീകരിക്കാൻ കുടുംബം നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. സഹോദരിയുടെ പാത പിന്തുടരാനായിരുന്നു റിതിയുടെ തീരുമാനം.

ജോലി ഓഫർ സ്വീകരിക്കാതെ കൂടുതൽ പരിചയ സമ്പത്തിനായി ഇന്റേൺഷിപ്പ് ചെയ്യാനാണ് റിതി തീരുമാനിച്ചത്. അങ്ങനെ ബഹുരാഷ്ട്ര ഭീമനായ വാൾമാർട്ടിൽ റിതി ഇന്റേൺഷിപ് പൂർത്തിയാക്കി  ജോലിക്കും കയറി. ഇന്റേൺഷിപ്പ് പൂർത്തിയാക്കി ഏകദേശം ഒരു വർഷം കഴിയുമ്പോൾ  20 ലക്ഷം രൂപയിലേറെയാണു റിതിയുടെ വാർഷിക ശമ്പളം. വാൾമാർട്ടിൽ ഇന്റേൺഷിപ് ഓഫർ ലഭിച്ചപ്പോൾ എനിക്ക് സന്തോഷമായി. പരിശീലനം പൂർത്തിയാക്കി അവിടെ ചേരണമെന്നായിരുന്നു എന്റെ ആ​​ഗ്രഹം. എന്നാൽ, വൻ കമ്പനികളുടെ ഓഫർ നിരസിച്ച് ഇന്റേണി ആകാനുള്ള തീരുമാനം ആദ്യം മാതാപിതാക്കൾക്ക് ഇഷ്ടമായില്ല.

Read More... 11ാം വയസ്സിൽ വിവാഹം, 20ാമത്തെ വയസ്സിൽ പിതാവ്, 21ാമത്തെ വയസ്സിൽ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം

ആറു മാസമായിരുന്നു ഇന്റേൺഷിപ്. 85,000 രൂപയായിരുന്നു അക്കാലയളവിൽ സ്റ്റൈപ്പെൻഡ്. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയപ്പോൾ 20 ലക്ഷം രൂപക്ക് എനിക്ക് ഓഫർ ലഭിക്കുകയും സ്വീകരിക്കുകയും ചെയ്തെന്ന് റിതി പറഞ്ഞു. അവളുടെ സഹോദരി പ്രീതി കുമാരി ഐഐടി ധൻബാദിലെ ​ഗവേഷക വിദ്യാർഥിയാണ്. പ്രീതിയും കുടുംബത്തിന്റെ ആ​ഗ്രഹത്തിന് വിരുദ്ധമായി ജോലി വാ​ഗ്ദാനം നിരസിക്കുകയും പിഎച്ച്ഡി തെരഞ്ഞെടുക്കുകയായിരുന്നു.  

ചേച്ചിയുടെ ആ​ഗ്രഹം വീട്ടിൽ പറഞഞ സമയത്തും എല്ലാവർക്കും ഇഷ്ടപ്പെട്ടില്ല. എങ്കിലും അവൾ തീരുമാനം മാറ്റിയില്ല. അവൾ തീരുമാനം എടുക്കുകയും അത് ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു. ഞാനും അവളുടെത് പോലെ എന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നുവെന്നും റിതി മാധ്യമങ്ങളോട് പറഞ്ഞു. 

ഇപ്പോൾ വീട്ടുകാർ എന്റെ വിജയത്തിൽ അതീവ സന്തുഷ്ടരാണ്. സ്‌കൂൾ, കോളേജ് കാലത്ത് ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഞാൻ. ഞാൻ പഠിച്ച അതേ സ്കൂളിൽ, എന്റെ അച്ഛൻ അധ്യാപകനായിരുന്നു. എന്റെ വിജയത്തിൽ എല്ലാവരും അച്ഛനെ പ്രശംസിക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുവെന്നും റിതി പറഞ്ഞു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios