Asianet News MalayalamAsianet News Malayalam

Beyond Borders - 2024: ഫെയർഫ്യൂച്ചറും ഏഷ്യാനെറ്റ്‌ ന്യൂസും ചേർന്നോരുകുന്ന വിദേശ വിദ്യാഭ്യാസ സെമിനാർ ഇന്ന്

ജനുവരി 20ന്, രാവിലെ 09:30 മുതൽ ഉച്ചയ്ക്ക് 02:00 വരെ, Dubai Crowne plaza, Deira-ൽ BEYOND BORDERS 2024 വിദേശ വിദ്യാഭ്യാസ സെമിനാർ നടത്തുന്നു.
 

Beyond borders 2024: Study abroad seminar
Author
First Published Jan 20, 2024, 11:31 AM IST

കേരളത്തിന്റെ ചെറുപ്പം ഇനി വിദേശ പഠനത്തിന് കണ്ണുനട്ടിരിക്കും... അഞ്ച് വർഷത്തിനുള്ളിൽ അമേരിക്ക, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഉണ്ടാവുന്നത് 75 ലക്ഷത്തോളം തൊഴിലവസരങ്ങളാണ്. അവസരങ്ങളുടെ ഈ  പറുദീസയിലേക്ക് ഇനി കുടിയേറ്റക്കാലമാണ്. മറ്റൊന്നു കൂടിയുണ്ട്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയിലെ പൗരൻമാരിൽ 70 ശതമാനവും ഏതാനും വർഷങ്ങൾക്കുള്ളിൽ വിരമിക്കും. ഈ പ്രതിസന്ധി മറികടക്കാൻ കനേഡിയൻ സർക്കാർ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 2024-ൽ തന്നെ ഒമ്പതു ലക്ഷം വിദ്യാർഥികളെ കാനഡയിൽ എത്തിക്കുക എന്നതാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.

ഇങ്ങനെ വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാർഥികൾക്കും അവരുടെ കുടുംബത്തിനും പഠനം, ജോലി എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം കുറഞ്ഞ ചെലവിൽ വീടുകൾ വാങ്ങുന്നതിനുള്ള അവസരം, സ്ഥിരതാമസം എന്നിവയും ഈ രാജ്യങ്ങൾ സജ്ജമാക്കും. പ്രത്യേകിച്ചും പ്രായപരിധിയില്ലാതെയാണ് അമേരിക്ക, കാനഡ, യുകെ എന്നീ രാജ്യങ്ങൾ വിദ്യാർഥികളെ സ്വീകരിക്കാനൊരുങ്ങുന്നത്. ഇന്ത്യൻ വിദ്യാർഥികളായിരിക്കും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയെന്നാണ് കണക്കുകൂട്ടുന്നത്.

Beyond borders 2024: Study abroad seminar

പക്ഷെ, ഇന്ത്യൻ വിദ്യാർഥികൾ അടുത്തിടെ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം  വിദേശത്തെ കോളേജുകളിൽ അഡ്മിഷൻ ലഭിച്ചിട്ടും സ്റ്റുഡന്റ് വീസ റിജക്ഷൻ വരുന്നു എന്നതാണ്. വിദഗ്ധരല്ലാത്തവർ വീസ ഡോക്യുമെന്റേഷൻ ചെയ്യുന്നതാണ് പ്രശ്‌നം. വീസ കിട്ടുമെന്നുറപ്പുള്ളവർക്ക് പോലും റിജക്ഷൻ വരുന്നു. ഇവിടെയാണ് ഫെയർ ഫ്യൂച്ചർ പോലെയുള്ള സ്ഥാപനങ്ങളുടെ പ്രസക്തി. ഇരുപത് വർഷമായി ലോകത്തിലെ വിവിധ ഗവൺമെന്റ് യൂണിവേഴ്‌സിറ്റികളുടെ ഒഫീഷ്യൽ റെപ്രെസെന്ററ്റീവ് ആയ ഫെയർ ഫ്യൂച്ചർ ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണ് വിദേശപഠനത്തിനു മാർഗനിർദേശങ്ങൾ നൽകിയിട്ടുള്ളത്.

17 വയസ് മുതൽ 68 വയസ് വരെ ഉള്ളവർക്ക് സ്റ്റുഡന്റ് വീസ നേടി കൊടുത്തു എന്ന അത്യപൂർവ റെക്കോഡ് സൃഷ്ടിച്ച, സൗത്ത് ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ഫെയർ ഫ്യൂച്ചർ. സെപ്റ്റംബർ 2023-ലെ ഇൻടേക്കിൽ ഫെയർ ഫ്യൂച്ചറിന്റെ കൊച്ചി ഓഫീസിൽ നിന്ന് മാത്രം 2,500ൽ ഏറെ വിദ്യാർഥികൾക്കാണ് സ്റ്റുഡന്റ് വീസ ലഭിച്ചത്. അതിൽ തന്നെ പ്ലസ്ടു / ഡിഗ്രി കഴിഞ്ഞവരും 30 മുതൽ 45 വയസ് കഴിഞ്ഞവരുമുണ്ടായിരുന്നു.

നേരത്തെ പഠിച്ച കോഴ്‌സുകളിൽ മാർക്ക് തീരെ കുറഞ്ഞു പോവുകയോ നിരവധി അരിയേഴ്‌സ്/ ബാക് പേപ്പേഴ്‌സ് വരികയോ ചെയ്തതിന്റെ പേരിൽ ഇനി ഒരു വിദേശ പഠനം സാധ്യമാകില്ല എന്ന് നിരാശപ്പെട്ടിരുന്ന ആയിരക്കണക്കിനു പേർക്കാണ് ഫെയർ ഫ്യൂച്ചർ കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയത്. ഇതിലൂടെ ഇവർക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള സ്റ്റുഡന്റ് വീസയും അവിടെ സ്ഥിരതാമസത്തിനുള്ള അവസരവും ലഭിച്ചു. ഫെയർ ഫ്യൂച്ചറിന്റെ നിരവധി വിദ്യാർഥികളാണ് കുടുംബസമേതം സ്റ്റുഡന്റ് വിസയിൽ വിദേശത്തേക്ക് എല്ലാ ഇൻടേക്കിലും പോയിക്കൊണ്ടിരിക്കുന്നത്. ജീവിതപങ്കാളിക്ക് ഫുൾടൈം ജോലി ചെയ്യാമെന്നുള്ളതും കുട്ടികൾക്ക് ഗ്രേഡ് 12 വരെ സൗജന്യ വിദ്യാഭ്യാസം ലഭിക്കും എന്നുള്ളതുമാണ് ആകർഷകമായ മറ്റൊരു കാര്യം.

സ്റ്റുഡന്റ് വീസയിലൂടെ വിദേശത്തു പോയി അവിടെ സ്ഥിരതാമസം എന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ അതിനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് ഇക്കാര്യത്തിൽ എത്ര മാത്രം പ്രാവീണ്യം ഉണ്ടെന്ന് നന്നായി മനസിലാക്കണം. അഡ്മിഷൻ കിട്ടുക എന്നതല്ല, എംബസിയിൽ നിന്നും വീസ കിട്ടുക എന്നതിനാണ് ഏറെ പ്രാധാന്യം എന്നറിയണം. ഇവിടെയാണ് ഈ മേഖലയിലെ ഏറ്റവും വിശ്വസ്തരും പരിചയസമ്പന്നരുമായ ഫെയർ ഫ്യൂച്ചർ പോലെയുള്ള സ്ഥാപനങ്ങളുടെ പ്രസക്തി. കഴിഞ്ഞ നിരവധി വർഷങ്ങളായി 97 ശതമാനം വീസാ സക്‌സസ് റേറ്റാണ് ഫെയർ ഫ്യൂച്ചറിന് ഉള്ളത്. വാഗ്ദാനങ്ങളോ ഓഫറുകളോ അല്ല ശരിയായ മാർഗനിർദേശങ്ങളാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് മനസിലാക്കുക. ഏത് ഏജൻസി വഴി പോകുന്നതിന് മുൻപും ഒരു പ്രാവശ്യം ഫെയർ ഫ്യൂച്ചറിലും ബന്ധപ്പെട്ടതിനു ശേഷം തീരുമാനിക്കുക. നൂറുശതമാനം സൗജന്യവും സുതാര്യവുമായ സേവനം ഇക്കാര്യത്തിൽ ഫെയർ ഫ്യൂച്ചറിൽ നിന്നും ലഭിക്കും.

വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കായി ഈ രംഗത്തെ ഏറ്റവും പ്രഗത്ഭനായ ഡോ. എസ്. രാജ് ഏഷ്യാനെറ്റ്‌ ന്യൂസുമായി ചേർന്ന് ജനുവരി 20ന്, രാവിലെ 09:30 മുതൽ ഉച്ചയ്ക്ക് 02:00 വരെ, Dubai Crowne plaza, Deira-ൽ BEYOND BORDERS 2024 വിദേശ വിദ്യാഭ്യാസ സെമിനാർ നടത്തുന്നു.

ലോകറാങ്കിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയുടെ അഡൈ്വസറി ബോർഡ് അംഗമാണ് ഡോ. രാജ്. 1990 -കളിൽ ഫുൾ സ്‌കോളർഷിപ്പിൽ അമേരിക്കയിലും കാനഡയിലും വിദ്യാഭ്യാസം നേടിയ വ്യക്തിയുമാണ്. വിവിധ സ്റ്റഡി പ്രോഗ്രാമുകൾ, കോളേജുകൾ, പ്ലസ്ടു-ഡിഗ്രി കഴിഞ്ഞവർക്കുള്ള അനുയോജ്യമായ കോഴ്‌സുകൾ, അഡ്മിഷൻ, ഫീസ്, പാർട്ട് ടൈം ജോലികൾ, സ്റ്റഡി ഗ്യാപ് ഉള്ളവർക്കും അഡ്മിഷൻ ലഭിക്കുന്ന രീതികൾ, വീസ അപ്ലിക്കേഷൻ, പഠന ശേഷമുള്ള വർക് പെർമിറ്റ്, പി.ആർ. ഫ്രണ്ട്‌ലി പ്രൊവിൻസുകൾ, ഫാമിലി വീസ, ഇന്റർനാഷണൽ സ്റ്റുഡന്റ് വീസയിൽ വരുന്നവരുടെ കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള വീസ എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി ഈ സെമിനാറിലൂടെ മനസിലാക്കാം.

സെമിനാറിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 300 വിദ്യാർഥികൾക്ക് വിദഗ്ധരായ ഐ.ഇ.എൽ.ടി.എസ് ( IELTS ) അധ്യാപകരുടെ നേതൃത്വത്തിൽ 30 ദിവസത്തെ സൗജന്യ കോച്ചിങ് ഉണ്ടാകും.

സെമിനാറിൽ പങ്കെടുക്കുന്നതിന് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യു :  
https://fairfuture-events.vercel.app/seminar-expo-dubai?utm_source=asianetnews-online

കൂടുതൽ അറിയാൻ വിളിക്കു : UAE :  +971 5868 685 22 , +971 5868 685 60  , India : 7558 09 09 09 . 

പ്രവേശനം സൗജന്യം.

Latest Videos
Follow Us:
Download App:
  • android
  • ios