Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷഫലം, പുനർമൂല്യ നിർണയ ഫലം മറ്റ് വാർത്തകളും

എസ്.ഡി.ഇ. ഫൈനല്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

calicut university latest news
Author
First Published Jan 24, 2023, 9:03 AM IST

പരീക്ഷാ ഫലം
1, 2 സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. ഫൈനല്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ 23-ന് നടത്താന്‍ തീരുമാനിച്ച് മാറ്റിവെച്ച ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 30-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 23, 24 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം
1, 3 സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2020, 2021, 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.

‍‍പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിൽ 2023-24 വർഷം 5,6 ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ നിലവിൽ 4,5 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2,00,000/ രൂപയിൽ അധികരിക്കരുത്.

പ്രാക്തന ഗോത്ര വർഗ്ഗക്കാർക്ക് വാർഷിക വരുമാന പരിധിയും, പ്രവേശന പരീക്ഷയും ഇല്ല. പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം നൽകുന്ന ഇടുക്കി ജില്ലയിലെ പൈനാവ്, വയനാട് ജില്ലയിലെ പൂക്കോട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിൽ 6-ാം ക്ലാസ്സിലേക്കും മറ്റ് എം.ആർ.എസ്കളിൽ 5-ാം ക്ലാസ്സിലേക്കുമാണ് പ്രവേശനം നൽകുന്നത്.

പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷകൾ ജാതി, വാർഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലോ താമരശ്ശേരി, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ഓഫീസുകളിൽ നിന്നും www.stmrs.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. പ്രവേശന പരീക്ഷ 2023 മാർച്ച് 11 ന് നിശ്ചിത കേന്ദ്രത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: -9496070370 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് കോടഞ്ചേരി), 9744233620 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പേരാമ്പ്ര), 04952376364 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, കോഴിക്കോട്).

ജോലിയുപേക്ഷിച്ച് ഭർത്താവിനെയും മക്കളെയും നോക്കുക, പാശ്ചാത്യരാജ്യങ്ങളിൽ ട്രെൻഡായി മാറുന്ന പുതുസംസ്കാരം
 

Follow Us:
Download App:
  • android
  • ios