എസ്.ഡി.ഇ.  ഒന്നാം സെമസ്റ്റർ ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് / ബി.ബി.എ. / ബി.കോം (CBCSS-UG) നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. 

കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരിയിലുള്ള സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സെന്‍ററില്‍ ഇംഗ്ലിഷ്, ഫിനാന്‍ഷ്യല്‍ ആന്‍റ് മാനേജ്മെന്‍റ് അക്കൗണ്ടിംഗ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായവര്‍ക്ക് 23-ന് മുന്‍പയി രേഖകള്‍ സഹിതം ccsitmji.@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാ തീയതി നീട്ടി
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് / ബി.ബി.എ. / ബി.കോം (CBCSS-UG) നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

പരീക്ഷ 
പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്‍റ് സെക്രട്ടറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക്ക് (ഫുള്‍ ടൈം) മാര്‍ച്ച് 2022 സപ്ലിമെന്‍ററി പരീക്ഷയുടെ പേപ്പര്‍ IV - കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ആന്‍റ് ഫങ്ഷണല്‍ ഇംഗ്ലിഷ് പരീക്ഷ പുതുകിയ സമയക്രമം പ്രകാരം സര്‍വകലാശാലാ അറബിക്ക് ഡിപ്പാര്‍ട്ട്മെന്‍റില്‍ 20-ന് 1.30 PM മുതല്‍ 4.30 PM വരെ നടക്കും.

ഒന്ന്, മൂന്ന്, നാല് വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (2014 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ 2024 ജനുവരി 10-ന് തുടങ്ങും. രണ്ടാം വര്‍ഷ ബി.എച്ച്.എം. (ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്) ഏപ്രില്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ 2024 ജനുവരി 5-ന് തുടങ്ങും.

പരീക്ഷാ ഫലം 
മൂന്നാം സെമസ്റ്റര്‍ എം.വോക് അപ്ലൈഡ് ബയോ-ടെക്നോളജി (CBCSS) നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി 1 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ എം.വോക് അപ്ലൈഡ് ബയോ-ടെക്നോളജി (CBCSS) ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി 1 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം 
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബോട്ടണി / എം.എസ്.സി. ജനറല്‍ ബയോ-ടെക്നോളജി/ എം.എസ്.സി. അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പത്താം ക്ലാസുകാരോടാണ്, ലാസ്റ്റ് ​ഗ്രേഡാകാൻ പിഎസ്‍സി വിളിക്കുന്നുണ്ട്; മറ്റ് വിജ്ഞാപനങ്ങളും ഉടനെ വരും...