Asianet News MalayalamAsianet News Malayalam

നിയമം പഠിക്കണോ? കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് അപേക്ഷ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) 2021 മേയ് ഒന്‍പത് ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ചുവരെ ഓഫ് ലൈന്‍ രീതിയില്‍ നടത്തുന്നതാണ്.
 

can apply for common law admission test
Author
Delhi, First Published Dec 28, 2020, 3:49 PM IST

ദില്ലി: ദേശീയ നിയമ സര്‍വകലാശാലകളിലെ 2021 ലെ ബിരുദതലത്തിലെയും ബിരുദാനന്തരബിരുദതലത്തിലെയും നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) 2021 മേയ് ഒന്‍പത് ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ചുവരെ ഓഫ് ലൈന്‍ രീതിയില്‍ നടത്തുന്നതാണ്.

ബിരുദതലത്തിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമിലെ പ്രവേശനത്തിന് കുറഞ്ഞത് 45 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 40 ശതമാനം)/തത്തുല്യ ഗ്രേഡ് വാങ്ങി, 10+2 /തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിലെ ഒരു വര്‍ഷത്തെ എല്‍എല്‍.എം. പ്രോഗ്രാമിലെ പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡോടെ, എല്‍എല്‍.ബി. ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ www.consortiumofnlus.ac.in ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നല്‍കാം. 2021 ഏപ്രില്‍/മേയ് മാസങ്ങളില്‍ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും ബന്ധപ്പെട്ട വിഭാഗത്തില്‍ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 4000 രൂപ (പട്ടിക/ബി.പി.എല്‍. വിഭാഗക്കാര്‍ക്ക്, 3500 രൂപ). വിവരങ്ങള്‍ക്ക്: www.consortiumofnlus.ac.in

Follow Us:
Download App:
  • android
  • ios