പ്ലസ് വൺ പ്ലസ്ടു വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് നടക്കുന്ന കരിയര്‍ എക്സ്പോ "മിനി ദിശ"യക്ക് തുടക്കമായി

തിരുവനന്തപുരം: പ്ലസ് വൺ പ്ലസ്ടു വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് നടക്കുന്ന കരിയര്‍ എക്സപോ 'മിനി ദിശ"യക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിലെ സിജി ആൻഡ് എസി സെല്ലാണ് കരിയർ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സെന്റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് നവംബർ 22, 23 തിയതികളിൽ എക്സ്പോ നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആര്‍ അനിൽ നിര്‍വഹിച്ചു. 

അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. ഷാജിത എസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. അസീം, ഡെപ്യൂട്ടി ഡയറക്ടര്‍ സുധ കെ, ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീദേവി എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു. സിജി ആൻഡ് എസി സെല്ല തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ ഹരി പി സ്വാഗതം ആശംസിച്ചു.

എക്സ്പോയുടെ ഭാഗമായി, ഐഎസ്ആര്‍ഒ, ഐഐഎസ്ടി, ഐസര്‍, ഐച്ച്എം കോവളം, കേരള ഫൈൻ ആര്‍ട്സ് കോളജ്, കെൽട്രോൺ, സെൻട്രൽ പോളി ടെക്നിക്, എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഐസിഎഐ തിരുവനന്തപുരം ചാപ്റ്റര്‍, എൻസിഎസ്, കെ ഡാറ്റ് എന്നിവയുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ രണ്ട് ദിവസങ്ങളിലായി ഉന്നത വിദ്യാഭ്യാസ സെമിനാറുകളും, കെ ഡാറ്റ് അഭിരുചി പരീക്ഷയും എക്സ്പോയുടെ ഭാഗമായി നടക്കുന്നുണ്ട്. 

സൗദി അറേബ്യയിൽ മികച്ച തൊഴിലവസരം; നിരവധി ഒഴിവുകൾ, റിക്രൂട്ട്മെന്‍റ് ഉടൻ, ഇപ്പോൾ അപേക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം