Asianet News MalayalamAsianet News Malayalam

ഗ്രാമത്തിൽ ബസ് സർവ്വീസ് പുനസ്ഥാപിക്കണം; ആവശ്യമറിയിച്ച് ചീഫ് ജസ്റ്റീസിന് കത്തയച്ച് എട്ടാം ക്ലാസുകാരി

തെലങ്കാനയിലെ രം​ഗറെഡ്ഡി ജില്ലയിലെ ചിദേഡു ​ഗ്രാമത്തിൽ നിന്നുള്ള വൈഷ്ണവി എന്ന പെൺകുട്ടിയാണ് ചീഫ് ജസ്റ്റീസ് എൻ വി രമണയോട് സഹായം ആവശ്യപ്പെട്ട് കത്തയച്ചത്. 

class eight student writes chief justice bus service restoration
Author
Telangana, First Published Nov 4, 2021, 3:37 PM IST

തെലങ്കാന: ​ഗ്രാമത്തിലേക്കുള്ള ബസ് സർവ്വീസ് (Bus Service Restoration) പുനസ്ഥാപിക്കാൻ ചീഫ് ജസ്റ്റീസിന് (Chief Justice of India) കത്തയച്ച് എട്ടാം ക്ലാസുകാരി. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഈ ​ഗ്രാമത്തിൽ ബസ് സർവ്വീസ് നിർത്തിയത്. തെലങ്കാനയിലെ രം​ഗറെഡ്ഡി ജില്ലയിലെ ചിദേഡു ​ഗ്രാമത്തിൽ നിന്നുള്ള വൈഷ്ണവി (Vaishnavi) എന്ന പെൺകുട്ടിയാണ് ചീഫ് ജസ്റ്റീസ് എൻ വി രമണയോട് സഹായം ആവശ്യപ്പെട്ട് കത്തയച്ചത്. തുടർന്ന് ​​ഗ്രാമത്തിലക്കുള്ള ബസ് സർവ്വീസ് പുനരാരംഭിച്ചതായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

ബസ് സൗകര്യമില്ലാത്തതിനാൽ താനും സഹോദരനും സഹോദരിയും സ്‌കൂളിലേക്കും കോളേജിലേക്കും പോകാൻ ബുദ്ധിമുട്ടുകയാണെന്നും വൈഷ്ണവി കത്തിൽ പറഞ്ഞിരുന്നു. ബസ് സർവീസ് ഇല്ലാത്തതിനാൽ തന്റെ സുഹൃത്തുക്കളും മറ്റ് ഗ്രാമവാസികളും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഓട്ടോറിക്ഷയുടെ യാത്രാക്കൂലി താങ്ങാൻ തനിക്ക് കഴിയുന്നില്ല. കോവിഡ്-19 ന്റെ ആദ്യ തരംഗത്തിനിടെ ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചു. അമ്മ തൊഴിലാളിയാണ്. വൈഷ്ണവിയുടെ കത്തിന് മറുപടിയായി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ മാനിക്കുന്നതിന്റെ അടയാളമായി വിദ്യാർത്ഥികൾക്ക് സ്കൂളിൽ കൃത്യമായി എത്തിച്ചേരാൻ ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ടിഎസ്ആർടിസി എംഡി വി സി സജ്ജനാറിനെ ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഈ വിഷയത്തിൽ മുന്നറിയിപ്പ് നൽകിയതിന് ചീഫ് ജസ്റ്റിസിനോട് ടിഎസ്ആർടിസി  എംഡി നന്ദി രേഖപ്പെടുത്തുന്നതായി മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു.  ചീഫ് ജസ്റ്റീസിന് കത്തെഴുതാൻ മുൻകൈയെടുത്തതിന് വൈഷ്ണവിയെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തോടുള്ള കോർപ്പറേഷൻ പ്രതിബദ്ധത ഉള്ളവരാണെന്ന് എംഡി പറഞ്ഞു. തെലങ്കാന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുടെ പ്രയോജനത്തിനായി യാത്രാസൗകര്യം ഏർപ്പെടുത്തുെമെന്നും TSRTC പത്രപ്രസ്താവനയിൽ ഉറപ്പു നൽകി. 

കോർപ്പറേഷൻ ഉദ്യോഗസ്ഥർ ലഭിക്കുന്ന അറിയിപ്പ് അനുസരിച്ചും ഗ്രാമീണരുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന പ്രകാരവും കഴിഞ്ഞ ഒരു മാസത്തിനിടെ 30 ഓളം സർവീസുകൾ പുനഃസ്ഥാപിച്ചതായി എംഡി പറഞ്ഞു. ഇത്തരം സർവ്വീസുകൾ പുനഃസ്ഥാപിക്കുന്നതിനായി ടിഎസ്ആർടിസി ഉദ്യോഗസ്ഥർ തുടർച്ചയായി സർവീസുകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോർപ്പറേഷൻ ബസുകൾ ഗ്രാമങ്ങളിലേക്ക് പുനഃസ്ഥാപിക്കുന്നതിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ബസ് യാത്രക്കാർ അടുത്തുള്ള ബസ് ഡിപ്പോ മാനേജരുമായി ബന്ധപ്പെടണമെന്ന് ടിഎസ്ആർടിസി അഭ്യർത്ഥിച്ചു. ടിഎസ്ആർടിസിയുടെ കസ്റ്റമർ സപ്പോർട്ട് ടീമുമായി ബന്ധപ്പെടാനും എംഡിയുടെ ഓഫീസിലേക്ക് ട്വീറ്റ് ചെയ്യാനും ആളുകളോട് അഭ്യർത്ഥിക്കുന്നതായി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios