Asianet News MalayalamAsianet News Malayalam

കണക്റ്റ് കരിയർ ടു കാമ്പസ്; തൊഴിൽ നൈപുണ്യ കോഴ്‌സുകളിൽ പ്രവേശനം നേടിയത് 3700 വിദ്യാർഥികൾ

ഓൺലൈൻ വഴിയും നേരിട്ടും നൽകുന്ന 133 കോഴ്‌സുകളിലായാണ് 3,700 വിദ്യാർഥികൾ പ്രവേശനം നേടിയത്. ക്യാമ്പസുകളിൽ തൊഴിൽ പരിശീലനം ലഭ്യമാക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പരിപാടിയും ഇതിന്റെ ഭാഗമാണ്. 

connect career to campus vocational courses
Author
First Published Sep 21, 2022, 10:00 AM IST

തിരുവനന്തപുരം: വിദ്യാർഥികളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'കണക്റ്റ് കരിയർ ടു കാമ്പസ്' ക്യാമ്പയിൻ വഴി തൊഴിൽ നൈപുണ്യ കോഴ്‌സുകളിൽ പ്രവേശനം നേടിയത് 3,700 പേർ. അസാപ് കേരളയും കേരള നോളജ് ഇക്കോണമി മിഷനും ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഓൺലൈൻ വഴിയും നേരിട്ടും നൽകുന്ന 133 കോഴ്‌സുകളിലായാണ് 3,700 വിദ്യാർഥികൾ പ്രവേശനം നേടിയത്. ക്യാമ്പസുകളിൽ തൊഴിൽ പരിശീലനം ലഭ്യമാക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പരിപാടിയും ഇതിന്റെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ ടി ഐ കൾ, മറ്റ്  നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ക്യാമ്പയിൻ നടത്തുന്നത്.

സി-ഡിറ്റില്‍ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസവും തൊഴിൽ മേഖലയുടെ ആവശ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ഇടപെടലാണു ക്യാമ്പയിന്റെ ലക്ഷ്യം. ഇന്റർവ്യൂ പരിശീലനം, മെന്ററിങ്, ഹ്രസ്വകാല നൈപുണ്യ പരിശീലനം എന്നിവ നൽകി  തൊഴിൽസജ്ജരായ ഉദ്യോഗാർഥികളെ രൂപപ്പെടുത്തി തൊഴിൽ മേഖലയിലെത്തിക്കുന്നതിനാണ് കേരള നോളജ് ഇക്കോണമി മിഷൻ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യം നടപ്പാക്കുന്നതിനായി രൂപവത്ക്കരിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം വഴി തൊഴിൽ വൈദഗ്ദ്യം നേടുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് സാധിക്കും.

കെ.ജി.സി.ഇ ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ
സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്ടോബർ മാസത്തിൽ നടത്തുന്ന കെ.ജി.സി.ഇ ഏപ്രിൽ 2022 പരീക്ഷയുടെ നോട്ടിഫിക്കേഷൻ www.sbte.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വെബ്പോർട്ടലിൽ ഓൺലൈനായി പരീക്ഷാ രജിസ്ട്രേഷൻ സെപ്റ്റംബർ 17 മുതൽ നടത്താം. 790 രൂപ സൂപ്പർഫൈനോടു കൂടി രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതി ഒക്ടോബർ 11. റെഗുലർ വിദ്യാർഥികളുടെ റെഗുലർ പരീക്ഷയുടെ ഫീസ് 660 രൂപ, സപ്ലിമെന്ററി പരീക്ഷാ ഫീസ് ഓരോ പേപ്പറിനും 170 രൂപ, പ്രാക്ടിക്കൽ പരീക്ഷാ ഓരോ പേപ്പറിനും 170 രൂപ എന്നിങ്ങനെയാണ്. റെഗുലർ വിദ്യാർഥികൾക്ക് പോർട്ടലിൽ ലഭ്യമായ വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. സപ്ലിമെന്ററി വിദ്യാർഥികൾ അവരുടെ പ്രൊഫൈൽ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും തുടർന്ന് പരീക്ഷാ രജിസ്ട്രേഷൻ നടത്തേണ്ടതുമാണ്.

Follow Us:
Download App:
  • android
  • ios