കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ കമ്പ്യൂട്ടർവൽക്കരിക്കുന്നതിനാണ് നിയമനം.
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ കമ്പ്യൂട്ടർവൽക്കരിക്കുന്നതിനായി 5 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നതിന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. മലയാളം ടൈപ്പിംഗിലും എഴുത്തിലുമുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, ഡാറ്റാ എൻട്രി എന്നിവയാണ് യോഗ്യത. ബിരുദം, പിബിആർ പ്രക്രീയയിലുള്ള മുൻപരിചയം എന്നിവ അഭികാമ്യം.
Add Asianetnews as a Preferred Source

ഗൂഗിൾഫോം ലിങ്ക് വഴി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കെഎസ്ബിബി ഓഫീസിൽ നേരിട്ടോ, കൈലാസം, ടി.സി 24/3219, 43, ബെൽഹേവൻ ഗാർഡൻസ്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003 വിലാസത്തിൽ തപാലിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org, ഇ-മെയിൽ: keralabiodiversity@gmail.com, kerala.sbb@kerala.gov.in


