Asianet News MalayalamAsianet News Malayalam

ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും; സ്‌കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനം

 പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2021-22 വർഷത്തെ സർക്കാർ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. 

date extended to scole kerala higher secondary admission
Author
Trivandrum, First Published Jun 23, 2022, 1:19 PM IST

തിരുവനന്തപുരം:  പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2021-22 വർഷത്തെ സർക്കാർ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് (online registration) ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരിൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്/ കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടി ഇന്ന് (ജൂൺ 23) വൈകിട്ട് അഞ്ചിനകം സമർപ്പിക്കുകയും വേണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. സ്‌പെഷ്യൽ അലോട്ട്‌മെന്റ് ജൂൺ 24ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും അന്നു തന്നെ ഫീസ് ഒടുക്കി ജൂൺ 25നകം കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്  0471-2560363, 364.

സ്‌കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനം: തീയതി നീട്ടി
സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഫീസ് ഘടനയും രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങളും www.scolekerala.org യിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ എട്ടിനു വൈകിട്ട് അഞ്ചിനു മുമ്പ് സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫിസിൽ ലഭിക്കണം.
 

Follow Us:
Download App:
  • android
  • ios